Advertisment

തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ട് ബി​ജെ​പി​യും സി​പി​എ​മ്മും അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്നു; പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന് വി​ജ​യം ഉ​റ​പ്പെന്ന് ഷാ​ഫി പ​റ​മ്പി​ൽ

New Update
shafi parambil rahul mankoottathil

പാ​ല​ക്കാ​ട്: തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ട് ബി​ജെ​പി​യും സി​പി​എ​മ്മും പാ​ല​ക്കാ​ട് അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ട​ഞ്ഞ​ത്.

Advertisment

കോ​ണ്‍​ഗ്ര​സി​ന് സം​ഘ​ര്‍​ഷം ആ​വ​ശ്യ​മി​ല്ലെ​ന്നും പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ള്‍ എ​ണ്ണി​ത്ത​ന്നാ​ല്‍ മ​തി. ബി​ജെ​പി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് അ​വ​രു​ടെ അ​സ്വ​സ്ഥ​ത മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൂ​ത്തു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ക​യ​റാം.

ആ​ള്‍​ക്കാ​രെ ക​ണ്ടാ​ല്‍ കൈ​കാ​ണി​ക്കും ചി​രി​ക്കും. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

 

 

Advertisment