Advertisment

ശബരിമല നമുക്കൊരു സുവര്‍ണാവസരമാണ്, നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു. പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് നന്മണ്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമല യുവതിപ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണ്.

New Update
ps sreedharan pillai

കൊച്ചി: ശബരിമല വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 

Advertisment

കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമാണെന്നും നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നും ശ്രീധരന്‍പിള്ള പ്രസംഗിച്ചിരുന്നു. 

കോഴിക്കോട് നന്മണ്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമല യുവതിപ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണ്.

സുപ്രീംകോടതി നിലപാടിനെ ലംഘിക്കുന്ന പ്രസ്താവനയാണ് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ളയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

 

 

Advertisment