Advertisment

വയനാട് ഉപതിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിക്കും സോണിയാ ഗാന്ധിക്കും വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം, പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് 12.30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ റോഡ് ഷോയ്ക്കായി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Update
Priyanka Gandhi

വയനാട്:  വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് ജയിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Advertisment

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും അമ്മ സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മൈസൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ഇരുവരും വയനാട്ടിലെത്തിയത്.

രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ റോഡ് ഷോയ്ക്കായി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെ പതിനൊന്നോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. 

 

Advertisment