Advertisment

വയനാടിനെ ഇളക്കിമറിച്ച ആവേശോജ്വലമായ റോഡ് ഷോയ്ക്ക് പിന്നാലെ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക ഗാന്ധി

ചൊവ്വാഴ്ച കേരളത്തിലെത്തിയ പ്രിയങ്ക വയനാട് മണ്ഡലത്തിലെ ഒരു കുടുംബത്തെയും ഒരു വിമുക്തഭടൻ്റെ വീടും സന്ദർശിച്ചു. 

New Update
priyanka gandhi

വയനാട്: വയനാടിനെ ഇളക്കിമറിച്ച ആവേശോജ്വലമായ റോഡ് ഷോയ്ക്ക് പിന്നാലെ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക സമര്‍പ്പിച്ചത്. 

Advertisment

അമ്മയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയുമായ സോണിയാഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചത്.

ചൊവ്വാഴ്ച കേരളത്തിലെത്തിയ പ്രിയങ്ക വയനാട് മണ്ഡലത്തിലെ ഒരു കുടുംബത്തെയും ഒരു വിമുക്തഭടൻ്റെ വീടും സന്ദർശിച്ചു. 

Advertisment