Advertisment

എന്റെ 17ാം വയസിലാണ് ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്, അന്ന് പിതാവിന് വേണ്ടിയായിരുന്നു ഇറങ്ങിയത്: ഇപ്പോള്‍ ആദ്യമായാണ് എനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്: വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി

അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.

New Update
ptiyanka Untitledxi

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. ബുധനാഴ്ച മുക്കത്ത് ബിജെപി സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് വീടുവീടാന്തരം കയറി പ്രചാരണം നടത്തിയപ്പോള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കല്‍പ്പറ്റയില്‍ വന്‍ റോഡ് ഷോ നടത്തി.

Advertisment

വയനാടിനെ ഇളക്കിമറിച്ചാണ് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടന്നത്. തന്റെ 17ാം വയസിലാണ് ആദ്യമായി തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

അന്ന് പിതാവിന് വേണ്ടിയായിരുന്നു ഇറങ്ങിയത്. ഇപ്പോള്‍ ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു. വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തവമായ അനുഭവമാണ്. വയനാട്ടില്‍ മത്സരിക്കാനായി അവസരം നല്‍കിയ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് നന്ദി- പ്രിയങ്ക പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ ഞാന്‍ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാന്‍ കണ്ടു. ഞാന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. 

അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നല്‍കി. പോരാടാനുള്ള കരുത്ത് നല്‍കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisment