Advertisment

പി.പി. ദിവ്യയെ കൈവിട്ട് ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജിയും, നവീന്‍ ബാബുവിന്റെ മക്കളോടൊപ്പമെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സൈബറിടങ്ങളില്‍ സിപിഎം അനുകൂല പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഗ്രൂപ്പാണ് പോരാളി ഷാജി

New Update
naveen babu daughter

കണ്ണൂര്‍: സൈബറിടങ്ങളില്‍ സിപിഎം അനുകൂല പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഗ്രൂപ്പാണ് പോരാളി ഷാജി. സിപിഎം ആരോപണങ്ങളില്‍ പെടുമ്പോഴെല്ലാം പ്രതിരോധം തീര്‍ക്കാന്‍ പോരാളി ഷാജി എത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലടക്കം പോരാളി ഷാജിയും വിവാദത്തില്‍പെട്ടിരുന്നു.

Advertisment

എന്നാല്‍, കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ പോരാളി ഷാജി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. യാത്ര അയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അപമാനിച്ചതിന് പിന്നാലെയാണ്, നവീന്‍ ബാബു ജീവനൊടുക്കിയത്. 

വാക്കുകളില്‍ എവിടെയും ദിവ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കാതെയായിരുന്നു ഷാജിയുടെ പോസ്റ്റ്. നവീന്‍ ബാബുവിന്റെ കുഞ്ഞുങ്ങളോടൊപ്പമെന്ന് വ്യക്തമാക്കി പോരാളി ഷാജി പങ്കുവച്ച പോസ്റ്റ് കൈയ്യടി നേടുകയാണ്. ഇതാദ്യമായി പോരാളി ഷാജിയുടെ പോസ്റ്റിന് ലൈക്കടിക്കുന്നു എന്നാണ് പലരുടെയും കമന്റ്.

ഫേസ്ബുക്ക് പോസ്റ്റ്:

രണ്ട് പെൺകുഞ്ഞുങ്ങൾ. അനാഥർ ആയി പോയ, തണൽ നഷ്ടപ്പെട്ട മൂന്നു പെണ്ണുങ്ങൾ.. ഇനിയുള്ള സന്തോഷത്തിലും സങ്കടത്തിലും ചായാൻ അച്ഛനെന്ന ചുമലിൽ നഷ്ടപ്പെട്ടവർ.. നിങ്ങളോടൊപ്പം ആണ് കുഞ്ഞുങ്ങളെ... നിങ്ങളോടൊപ്പം മാത്രം

Advertisment