Advertisment

മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ എത്തി, ഉടമയുടെ മാല പൊട്ടിച്ചു കടന്നു മോഷ്ടാവ്; രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റുകള്‍ മറച്ച ബൈക്കില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
57577

പൊന്‍കുന്നം: മരുന്നുവാങ്ങാനെന്ന വ്യാജേന ബൈക്കില്‍ എത്തിയ യുവാവ് മെഡിക്കല്‍ ഷോപ്പ് ഉടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു രക്ഷപെട്ടു.

Advertisment

ചേര്‍പ്പത്തുകവല സെന്റ് ജോസഫ്‌സ് മെഡിക്കല്‍സ് ഉടമ കല്ലൂര്‍ നിബി റോസിന്റെ ഒരുപവന്റെ മാലയാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം.

കടയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് ധരിച്ചാണു യുവാവ് കടയിലെത്തിയത്. മരുന്നുകള്‍ വാങ്ങിയതിനു ശേഷം ഇയാള്‍ പെട്ടെന്നു മാല പൊട്ടിച്ചു കടക്കുകയായിരുന്നു.

റോഡിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൈക്കില്‍ കയറി അതിവേഗം രക്ഷപെട്ടു. സ്ത്രീ ബഹളം വെച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തുന്നതിനു മുന്‍പു മോഷ്ടാവു രക്ഷപെട്ടു.

ബൈക്ക് എന്‍ജിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിരുന്നതിനാല്‍ മോഷ്ടാവിനു പെട്ടന്നു രക്ഷപെടാന്‍ സാധിച്ചു. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചിരിക്കുകയായിരുന്നു. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Advertisment