Advertisment

കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടക്കുന്ന ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെട്ടാണ് ക്യാംപസില്‍ തര്‍ക്കം തുടങ്ങിയത്

author-image
shafeek cm
New Update
gurudeva college

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രിന്‍സിപ്പാളിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോളേജില്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Advertisment



ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടക്കുന്ന ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെട്ടാണ് ക്യാംപസില്‍ തര്‍ക്കം തുടങ്ങിയത്. പിന്നാലെ പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി പ്രിന്‍സിപ്പാളിനെതിരെ ഭീഷണി പ്രസംഗം നടത്തിയതും വിവാദമായിരുന്നു

Advertisment