Advertisment

പ്ലസ്​ വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായി. കോട്ടയം ജില്ലയിൽ ലഭിച്ചത്​ 25374 അപേക്ഷകൾ. ട്രയൽ അലോട്ട്‌മെന്റ് 29 ന്.

എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ച 19940 പേരും സി.ബി.എസ്.ഇ പത്താംക്ലാസ്​ വിജയിച്ച 1909 പേരും ഐ.സി.എസ്​.ഇ സിലബസിൽനിന്ന്​ 233 പേരും മറ്റ്​ വിഭാഗത്തിൽനിന്ന്​ 435 പേരും പ്ലസ്​ വണ്ണിന്​ അപേക്ഷിച്ചിട്ടുണ്ട്​.

New Update
plus one allotement

കോട്ടയം: ജില്ലയിൽ പ്ലസ്​ വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായി. ​ ട്രയൽ അലോട്ട്‌മെന്റ് 29 ന്.  ഓൺലൈനിലൂടെയുള്ള അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ ലഭിച്ചത്​ 25374 അപേക്ഷകളാണ്. ഇതിൽ 22517 ​അപേക്ഷകൾ ജില്ലയിൽ നിന്നുള്ളവരുടേതും 2857 അപേക്ഷകൾ​ മറ്റു ജില്ലകളിൽനിന്നുള്ളവരുടേതുമാണ്​​. ജൂൺ അഞ്ചിന്​ ആദ്യ അലോട്ട്‌മെന്‍റും 12ന്​ രണ്ടാം അലോട്ട്‌മെന്‍റും 19 ന്​ മൂന്നാം അലോട്ട്‌മെന്‍റും നടക്കും. ജൂൺ 24 നാണ്​ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. സപ്ലിമെന്ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. മുൻ വർഷം ക്ലാസ്​ ആരംഭിച്ചത് ജൂലൈ അഞ്ചിനായിരുന്നു. 

Advertisment

എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ച 19940 പേരും സി.ബി.എസ്.ഇ പത്താംക്ലാസ്​ വിജയിച്ച 1909 പേരും ഐ.സി.എസ്​.ഇ സിലബസിൽനിന്ന്​ 233 പേരും മറ്റ്​ വിഭാഗത്തിൽനിന്ന്​ 435 പേരും പ്ലസ്​ വണ്ണിന്​ അപേക്ഷിച്ചിട്ടുണ്ട്​. ജില്ലയിൽ സർക്കാർ, എയ്​ഡഡ്​, അൺ എയ്​ഡഡ്​ സ്കൂളുകളിലായി 21986 സീറ്റുകളാണുള്ളത്​. സർക്കാർ സ്‌കൂളുകളിൽ 5100, എയ്ഡഡ് സ്‌കൂളുകളിൽ 13800, അൺ-എയ്ഡഡ് സ്‌കൂളുകളിൽ 3,086 എന്നിങ്ങ​നെയാണ്​ സീറ്റുകളുടെ എണ്ണം.​ 

ഇത്തവണ 18813 പേരാണ്​ കോട്ടയത്തുനിന്ന്​ എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ചത്​. ഇവർക്കെല്ലാം ഉപരിപഠനത്തിന്​ അവസരം ലഭിക്കും. സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ സിലബസിൽ പഠിച്ചവരിൽ നിശ്​ചിതശതമാനത്തിനും സീറ്റ്​ കിട്ടും. കഴിഞ്ഞ വർഷം 21958 സീറ്റുകളിലേക്ക്​ 22897 അപേക്ഷകളാണ്​ ലഭിച്ചത്​. 11286 പേർക്ക്​ ആദ്യഅലോട്ട്​മെന്‍റ്​ ലഭിച്ചിരുന്നു. ഇത്തവണ 380 അപേക്ഷകൾ കുറവുണ്ട്​. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ത്താം​ക്ലാ​സ്​ പ​ഠി​ച്ച​വ​രി​ൽ ഒ​രു​വി​ഭാ​ഗം സം​സ്ഥാ​ന സി​ല​ബ​സി​ലേ​ക്ക്​ മാ​റും. ഇ​വ​ർ എ​ത്തിയാ​ലും ജി​ല്ല​യി​ലെ പ്ല​സ്​​വ​ൺ പ്ര​വേ​ശ​നത്തിന് തിരക്കുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ​ജി​ല്ല​യി​ൽ മൊ​ത്തം 133 പ്ല​സ്ടു സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സ​ർ​ക്കാ​ർ -41, എ​യ്ഡ​ഡ് -71, അ​ൺ എ​യ്ഡ​ഡ് -21 എ​ന്നി​ങ്ങ​നെ​യാ​ണ് സ്‌​കൂ​​ളു​ക​ളു​ടെ ക​ണ​ക്ക്.

kottayam
Advertisment