Advertisment

ഇപി ജയരാജന്റെ ആത്മകഥ വിവാദം തണുപ്പിക്കാൻ നേരിട്ടിറങ്ങി പിണറായി; പുസ്തക വിവാദം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ സിപിഎമ്മിന് പറഞ്ഞു നിൽക്കാൻ പറ്റാതായി, ഇതോടെ പാലക്കാട്ടെ സരിന്റെ ഭാവിയിലും ഒരു തീരുമാനമായി ! വമ്പനും കൊമ്പനും കൂട്ടത്തോടെ ഇറങ്ങിയാലും ആത്മകഥയിലെ 'കഥ' ഇല്ലാതാകുമോ ?

ശനിയാഴ്ച പ്രചരണത്തിനായി പാലക്കാട് എത്തുന്നതിന് മുന്നോടിയായാണ് വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിൽ ഇറങ്ങിയത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan ep jayarajan

തിരുവനന്തപുരം: മുതിർന്ന നേതാവ് ഇ.പി. ജയരാജൻ്റെ ആത്മകഥ ഉയർത്തിവിട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക പ്രസാധക കമ്പനിക്കും മാധ്യമങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ആത്മകഥ വിവാദത്തെ പ്രതിരോധിച്ചത്.

Advertisment

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പുസ്തക വിവാദം ദോഷകരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രതിരോധത്തിന് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന് എതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷമായ പരാമർശങ്ങളുള്ള ആത്മകഥ മണ്ഡലത്തിൽ പ്രതിപക്ഷ പാർട്ടികൾ വലിയതോതിൽ പ്രചരിപ്പിക്കുന്നുണ്ട്.

 


ശനിയാഴ്ച പ്രചരണത്തിനായി പാലക്കാട് എത്തുന്നതിന് മുന്നോടിയായാണ് വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിൽ ഇറങ്ങിയത്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയമായ കാര്യം.


 

ആത്മകഥ വിവാദത്തിൽ ഇ പി ജയരാജൻ പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആലപ്പുഴയിലെ പാർട്ടി പരിപാടിയിൽ വിവാദത്തെ പ്രതിരോധിച്ച് സംസാരിച്ചത്. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പുസ്തകം വായനക്കുള്ളതാണ്. വായനക്ക് പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയമായ കാര്യം. നീണ്ട ഇടവേളക്കുശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇ.പി ജയരാജൻ വിവാദത്തിൽ പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു. അത് നേതൃത്വം പൂർണ്ണമായി വിശ്വാസത്തിൽ എടുത്തു എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന സൂചന.

സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ ന്യായീകരിച്ചിരുന്നു. ഇതോടെ പുസ്തകാ വിവാദത്തെ പ്രതിരോധിക്കാൻ സിപിഎം ഒന്നടങ്കം രംഗത്ത് വരുന്നു എന്നാണ് വ്യക്തമാകുന്നത്.

 


പാർട്ടിക്കും സർക്കാരിനും എതിരെ രൂക്ഷമായ പരാമർശങ്ങൾ ഉണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധിക്കാതിരിക്കാൻ കഴിയാത്ത സാഹചര്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്. അതാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങി വിവാദത്തെ നേരിടുന്നതിന് കാരണം.


 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസാധക സ്ഥാപനത്തിനെതിരെ ഇ.പി ജയരാജൻ മാത്രം രംഗത്തിറങ്ങിയാൽ അത് ഫലപ്രദമാകില്ലന്ന് സിപിഎമ്മിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കൂട്ടായ ആക്രമണം പ്രസാധക സ്ഥാപനത്തിനെതിരെ അഴിച്ചു വിടാൻ തീരുമാനിച്ചത്.

നിയമ നടപടിക്ക് ഒപ്പം രാഷ്ട്രീയ ആക്രമണവും കൂടിയാകുമ്പോൾ ആത്മകഥ വിവാദത്തെ ഒരു പരിധിവരെ എങ്കിലും പ്രതിരോധിക്കാൻ ആകും എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ പ്രസാധനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനം ഇ പി ജയരാജൻ എഴുതി നൽകാത്ത പുസ്തകം അച്ചടിക്കാനോ വിപണന തന്ത്രത്തിന്റെ ഭാഗമായി പുറത്തുവിടാനോ തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

യുക്തിഭദ്രമായ ഈ ചോദ്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി തന്നെ കരാറില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങാൻ കാരണം. "ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ?ജയരാജൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞല്ലോ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ തന്നെ പറഞ്ഞു.

ഞാനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണ് ആർക്കും കൊടുത്തിട്ടില്ല, ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടുമില്ല എന്നാണ് ഇപി പറഞ്ഞത്. ഇ.പി പറയുന്നു വിവാദമായ വിഷയങ്ങൾ താൻ പുസ്തകത്തിൽ എഴുതിയിട്ടുമില്ല, എഴുതാൻ ഉദ്ദേശിക്കുന്നുമില്ല.

 


സരിനെ ഇ.പിക്ക് അറിയാമോന്ന് ഞങ്ങൾ ചോദിച്ചു. സരിനെ അറിയില്ല, തനിക്കറിയാത്ത ആളെ കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നാണ് ജയരാജൻ പറഞ്ഞത്.ഒരു പ്രസിദ്ധീകരണ ശാലയുമായി കരാർ ഒപ്പിട്ടട്ടുമില്ല എന്നും ഇ.പി പറഞ്ഞു.


 

എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകൾ ബന്ധപ്പെട്ടിരുന്നു. എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. എഴുതിയ ആളില്ലാതൊരു പ്രകാശനം സാധാരണ നടക്കുമോ ? ഒരാൾ പുസ്തകം എഴുതിയാൽ പ്രകാശനത്തിന് അയാൾ വേണ്ടേ ? മറ്റെന്തെങ്കിലും എഴുതിയ ആൾക്ക് സംഭവിച്ചാൽ നടക്കുമായിരിക്കും. അപ്പോൾ പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത് "

ആലപ്പുഴ കഞ്ഞിക്കുഴിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആത്മകഥ വിവാദത്തിൽ മാധ്യമങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മാധ്യമങ്ങൾ 

ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും ഇത് യു.ഡി.എഫിനെയും ബിജെപിയെയും സഹായിക്കാനാണ് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment