ഒലവക്കോട് : റെയിൽവേ കോളനി തോമസ് നഗർ റസിഡൻസ് അസോസിയേഷൻ മൂന്നാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. കാക്കണ്ണിയിലുള്ള എൻഎസ്എസ് കരയോഗം ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡൻറ് രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് എൻജിനീയറിങ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ ബാലകൃഷ്ണ പണിക്കർ വാർഷികം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോർജ് സിറിയക് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ മെമ്പർമാരിൽ 80 വയസ്സിന് മുകളിലുള്ളവരെയും വിവാഹ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ദമ്പതികളെയും പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
മുൻ മെമ്പർ സുമേഷ്, ആശാവർക്കർ മൗസീന, എം രാമചന്ദ്രൻ , വർഗീസ് സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മോഹൻദാസ് സ്വാഗതവും എം പി വേണുധരൻ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടിയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.