മലമ്പുഴ: കടുക്കാം കുന്നം റെയിൽവേ മേൽപാലത്തിനരികിലെ സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം വൃത്തിയാക്കുമ്പോഴാണ് ഹരിത കർമ്മസേനാംഗങ്ങളിൽ ചിലർ ഛർദ്ദിച്ചത്.
കേടുവന്ന ഉണക്കമീൻ, പാംപ്ലസുകൾ, സാനിറ്ററി നാപ് കീനുകൾ, മലം ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ പുഴുവരിച്ച് കിടക്കുന്നത് ഇവർ വൃത്തിയാക്കുന്നത്.
കടകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പ്ലാന്റ് ൽ വേർ തിരിച്ചെടുക്കുകയാണ് ഇവരുടെ ജോലിയെന്നും ഇത്തരം ക്ലീനിങ്ങ് ചെയ്യുന്നതിൽ പരാതിയില്ലെങ്കിലും പഞ്ചായത്തും റെയിൽവേയും സംയുക്തമായി നടപടിയെടുക്കണമെന്നും ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു.
സി സി ക്യാമറ സ്ഥാപിക്കുകയും മാലിന്യം ഇടുന്ന സ്ഥലത്ത് പൂച്ചെടികളും ലൈറ്റുകളും സ്ഥാപിച്ചാൽ മാലിന്യം വലിച്ചെറിയാൻ മന:സാക്ഷിയുള്ളവർക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിക്കാനാവില്ലെന്നും പരിസരവാസികൾ പറഞ്ഞു.