ഒറ്റപ്പാലം: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ,പെൻഷൻ പരിഷ്‌കരണ കുടിശ്ശികകൾ വിതര ചെയ്യുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി 28ന് ജില്ലാ മാർച്ചും ധർണയും നടത്താൻ കേരളാ സർവീസ് പെൻഷനേഴ്സ് ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
പ്രക്ഷോഭ പ്രചാരണാർത്ഥം മണ്ഡലം, പഞ്ചായത്ത് തല യോഗങ്ങൾ നടത്തും.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കെ. എസ്.പി.എൽ ജില്ലാ പ്രസിഡണ്ട് യു.സൈനുദ്ദീൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി,കെ.അബ്ദുൽ സലാം, കെ.എ. ഹമീദ്,കുന്നത്ത് അബ്ദുറഹിമാൻ,പി.എം.മുഹമ്മദുണ്ണി,ഹമീദ് കൊമ്പത്ത്,ടി.ഹൈദ്രു,എ.പി.അഹമ്മദ് സാലിഹ്,പി.സൈതാലി,എ.വി.ഹംസ,പി.കെ.അബ്ദുള്ള,ടി.ഇബ്രാഹിം കുട്ടി,സി.എസ്.ഹൈദ്രോസ്,എ.കുഞ്ഞുമുഹമ്മദ്, പി.അലി,സാദിഖ് തയ്യിൽ,കെ.അബ്ദുൽ ബഷീർ,ടി.മുഹമ്മദുണ്ണി,കെ.നഫീസ പ്രസംഗിച്ചു.