Advertisment

പാലക്കാട് ബിജെപി പ്രചരണത്തിന്‍റെ ചുക്കാന്‍ ഏറ്റെടുത്ത് ആര്‍എസ്എസ്. മൂത്താന്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ശോഭ പക്ഷത്തിന്‍റെ നിസഹകരണം പരിഹരിക്കാനും തീവ്ര ശ്രമം. വിജയ ലക്ഷ്യത്തിലുറച്ച് ബിജെപി !

അടുത്ത ആഴ്ച ആരംഭത്തോടെ സംഘടനാപരമായ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ഒറ്റക്കെട്ടായി എന്‍ഡിഎ മുന്നണി ഇവിടെ രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇത്തവണ മല്‍സരിക്കുക, ശക്തി തെളിയിക്കുക എന്നതിലുപരി വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.

New Update
c krishnakumar sobha surendran
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: ബിജെപി ദേശീയ നേതൃത്വം ഏറെ ഗൗരവത്തോടെ കാണുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് ആര്‍എസ്എസ്. ബിജെപിക്ക് എക്കാലത്തും രാഷ്ട്രീയ മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഒരു വോട്ടും ചോരാതെ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്‍റെ വിജയം ഉറപ്പാക്കുന്നതിനുള്ള നേതൃത്വമാണ് ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നത്.

Advertisment

പാര്‍ട്ടിയിലെ പടല പിണക്കങ്ങളും ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് പരിഹരിക്കും. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്ന പരാതികള്‍ ദേശീയ നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിലും ആര്‍എസ്എസിന്‍റെ ഇടപെടല്‍ ഉണ്ടാകും.


ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് പാലക്കാട്ടെ പ്രബല സമുദായമായ മൂത്താന്‍ സമൂഹവുമായി ഉണ്ടായിരുന്ന ചില്ലറ തര്‍ക്കങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പരിഹരിക്കാന്‍ ആര്‍എസ്എസിന്‍റെ ഇടപെടലിന് സാധിച്ചു.


പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കായ മൂത്താന്‍ സമൂഹത്തിന് ഇവിടെ പതിനയ്യായിരത്തോളം വോട്ടുണ്ട്. മൂത്താന്‍ സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ള സംഘടന ആര്‍എസ്എസ് ആണ്. മൂത്താന്‍ ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍ മൂന്നക്കത്തിലുള്ള വോട്ടുകള്‍ യുഡിഎഫ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാറില്ല.


എന്തായാലും അടുത്ത ആഴ്ച ആരംഭത്തോടെ സംഘടനാപരമായ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ഒറ്റക്കെട്ടായി എന്‍ഡിഎ മുന്നണി ഇവിടെ രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇത്തവണ മല്‍സരിക്കുക, ശക്തി തെളിയിക്കുക എന്നതിലുപരി വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.

Advertisment