Advertisment

പാലക്കാട്‌ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 97 ലക്ഷം രൂപ പിടികൂടി

തിരുപ്പതി-കൊല്ലം എക്സ്പ്രസിൽ കോയമ്പത്തൂർ നിന്നും ചങ്ങനാശ്ശേരിയിലേക്ക് കടത്തികൊണ്ട് പോയ പണം ആണ് പിടികൂടിയത്. ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രഹസ്യ അറിയിലും ബാഗിലും ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്.

author-image
ജോസ് ചാലക്കൽ
New Update
black money seased

പാലക്കാട്‌: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 97 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സംഗ്ലി സ്വദേശികളായ നന്ദകുമാർ (32), മഹേഷ്‌ (22) എന്നിവരെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വച്ചു ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. 

Advertisment

തിരുപ്പതി - കൊല്ലം എക്സ്പ്രസിൽ എസി കമ്പാർട്മെന്റിൽ കോയമ്പത്തൂർ നിന്നും ചങ്ങനാശ്ശേരിയിലേക്ക് കടത്തികൊണ്ട് പോയ പണം ആണ് പിടികൂടിയത്. ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രഹസ്യ അറിയിലും ബാഗിലും ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്.

പിടികൂടിയ പണവും പ്രതികളെയും തുടരന്നൊഷണത്തിനായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റികേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി പാലക്കാട്‌ ആര്‍പിഎഫ് കമണ്ഡന്റ് നവിൻ പ്രസാദിന്റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, എ മനോജ്‌, ഹെഡ് കോൺസ്റ്റബിൾ വി. സവിൻ, കോൺസ്റ്റബിൾ എന്‍. ശ്രീജിത്ത്‌, വനിതാ കോൺസ്റ്റബിൾമാരായ ശരണ്യ എന്‍.എസ്, അശ്വതി ജി, അമൃത എ എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment