Advertisment

കോണ്‍ഗ്രസുകാര്‍ 'പാരവയ്പ് ' ഒഴിവാക്കി സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി ഒന്നിക്കുന്ന ഏക സാഹചര്യം കോണ്‍ഗ്രസ് വിമതനായി മാറിയ നേതാവ് എതിരാളിയായി വരുന്നത്. പാലക്കാട് രാഹുല്‍ വിരുദ്ധരൊക്കെ ഇപ്പോള്‍ ഒറ്റക്കെട്ട്. സരിനിറങ്ങി രാഹുലിനെ കരകയറ്റുമോ ?

രാഹുലിന്‍റെ നെഗറ്റീവുകള്‍ ഇപ്പോള്‍ ചര്‍ച്ചയേ അല്ലാതായി. പകരം സരിന് കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി സമാഹരിച്ച വോട്ടുകള്‍ നേടാന്‍ കഴിയുമോ എന്നു കണ്ടറിയണം. ഫലത്തില്‍ സരിനെത്തി രാഹുലിനെ രക്ഷിച്ചിരിക്കുന്നു.

New Update
rahul mankoottathil p sarin
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: കോണ്‍ഗ്രസുകാര്‍ ഒരു തെരഞ്ഞെടുപ്പില്‍ പരസ്പരം കാലു വാരാതെ ഒറ്റക്കെട്ടായി ഗ്രൂപ്പ് മറന്ന് ഒന്നിക്കുന്ന ഒറ്റ സാഹചര്യമെ ഉള്ളു - അത് തങ്ങളുടെ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍ പക്ഷത്ത് ഒരു കോണ്‍ഗ്രസ് വിമതന്‍ എതിരാളിയായി വരുമ്പോഴാണ്.

Advertisment

കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലൊന്നും കോണ്‍ഗ്രസ് വിമതന്‍ എതിര്‍ സ്ഥാനാര്‍ഥിയായി വിജയിച്ച ചരിത്രമില്ല. മാത്രമല്ല, അങ്ങനൊരു വിമതന്‍ എതിരാളിയായാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നില കൂടുതല്‍ ഭദ്രമാകുകയും ഭൂരിപക്ഷം ഉയരുകയും ചെയ്യുന്നതാണ് ചരിത്രം.


പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയുടെ നില പരുങ്ങലിലായിരുന്ന തെരഞ്ഞെടുപ്പായിരുന്നു 2014 ലോക്സഭാ ഇലക്ഷന്‍. അന്നാണ് സമാന രീതിയില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ഫിലിപ്പോസ് തോമസിനെ സ്വതന്ത്രനായി ഇടതുപക്ഷം ഇവിടെ മല്‍സരിപ്പിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ ആന്‍റോ വിരുദ്ധര്‍ ഒന്നിച്ചു. 56191 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആന്‍റോയുടെ വിജയം.

കോണ്‍ഗ്രസ് വിട്ട് ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായി തോറ്റത് ഉള്‍പ്പെടെ ഉദാഹരണങ്ങള്‍ അനവധി.


ഇപ്പോള്‍ പാലക്കാട് സംഭവിക്കാന്‍ പോകുന്നതും അതാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് ശക്തമായ എതിരായിരുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളൊക്കെ ഇപ്പോള്‍ ശക്തമായി രാഹുല്‍ മാങ്കൂട്ടത്തിലിനായി രംഗത്തുവന്നുകഴിഞ്ഞു.


രാഹുലിന്‍റെ നെഗറ്റീവുകള്‍ ഇപ്പോള്‍ ചര്‍ച്ചയേ അല്ലാതായി. പകരം സരിന് കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി സമാഹരിച്ച വോട്ടുകള്‍ നേടാന്‍ കഴിയുമോ എന്നു കണ്ടറിയണം. ഫലത്തില്‍ സരിനെത്തി രാഹുലിനെ രക്ഷിച്ചിരിക്കുന്നു.

Advertisment