Advertisment

തുടര്‍ പത്രസമ്മേളനങ്ങളിലൂടെ അച്ചടക്ക ലംഘനം നടത്തി 'പുറത്താക്കല്‍' നടപടി ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡോ. സരിന്‍റെ നീക്കങ്ങള്‍ സിപിഎം കേന്ദ്രങ്ങളുമായി മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. സരിന്‍ പത്രസമ്മേളനത്തിനെത്തിയത് സീറ്റുറപ്പിച്ച്. ആദ്യം രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്നെ വി.ഡി സതീശനുമെതിരെ ആരോപണങ്ങള്‍ തൊടുത്തത് സിപിഎം അജണ്ടയുടെ ഭാഗമെന്നും സൂചന !

കോണ്‍ഗ്രസില്‍ നിന്നും സരിനെ പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നില്ലെന്ന ധാരണ അദ്ദേഹത്തിനും നേരത്തേ അറിയാമായിരുന്നു. തല്‍ക്കാലും പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാനും ഒരു ഘട്ടത്തില്‍ സരിന്‍ തീരുമാനിച്ചിരുന്നതായാണ് സരിനോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 

New Update
p sarin mv govindan vd satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളിലൂടെ പാര്‍ട്ടി നടപടി ക്ഷണിച്ചുവരുത്തി കോണ്‍ഗ്രസിന് പുറത്തായ ഡോ. പി സരിന്‍റെ തീരുമാനം മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന സംശയം ബലപ്പെട്ടു.

Advertisment

കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തേയ്ക്ക് ചേക്കേറാന്‍ സരിനും ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന സിപിഎം നേതാവും തമ്മില്‍ മുന്‍കൂര്‍ ധാരണ രൂപപ്പെട്ടിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.


കോണ്‍ഗ്രസില്‍ നിന്നും സരിനെ പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നില്ലെന്ന ധാരണ അദ്ദേഹത്തിനും നേരത്തേ അറിയാമായിരുന്നു. തല്‍ക്കാലും പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാനും ഒരു ഘട്ടത്തില്‍ സരിന്‍ തീരുമാനിച്ചിരുന്നതായാണ് സരിനോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 

എന്നാല്‍ രണ്ട് ദിവസം മുമ്പു മാത്രമാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ ഘട്ടത്തില്‍ പോലും സീറ്റ് ആവശ്യം ഉന്നയിക്കാതിരുന്ന സരിന്‍ പെട്ടെന്ന് സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു. ഇത് മുന്‍കൂര്‍ തയ്യാറാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്നുവേണം കരുതാന്‍.


ചര്‍ച്ചകള്‍ക്കായി നേരത്തെതന്നെ പാലക്കാട്ടെത്തിയ സരിന്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ സിപിഎം കേന്ദ്രങ്ങളുമായി ധാരണയിലെത്തിയുരുന്നതായാണ് സൂചന.


ഇതുപ്രകാരം ആദ്യം സ്ഥാനാര്‍ഥിയെ ആക്രമിച്ചും പിന്നീട് പ്രതിപക്ഷനേതാവിനെ ആക്രമിച്ചും രണ്ട് ഘട്ടങ്ങളായി വാര്‍ത്താ സമ്മേളനം നടത്താനും സരിന് സിപിഎം കേന്ദ്രങ്ങളായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതത്രെ. 

dr. p sarin press meet

വി.ഡി സതീശനെ ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിനുമേല്‍ മൃദു ഹിന്ദുത്വ ആരോപണവും ബിജെപി ധാരണയും ആരോപിക്കുന്നതും സിപിഎം നേതാക്കളുടെ അജണ്ടയില്‍ നിശ്ചയിച്ച ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു.


തൃശൂര്‍ പൂരം കലക്കലും എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി പുറത്തുവന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മേല്‍ തീര്‍ത്തിരിക്കുന്ന പുകമറ തകര്‍ക്കണമെങ്കില്‍ സമാനമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയരണമെന്നത് സിപിഎം അജണ്ടയായിരുന്നു. അത് സരിനിലൂടെ നടപ്പിലാക്കുകയാണ് ഇപ്പോള്‍ സിപിഎം ചെയ്തിരിക്കുന്നത്.


രണ്ട് ദിവസത്തെ പത്രസമ്മേളനം ഉണ്ടാകുമെന്ന് സരിനോടടുത്ത കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ സരിനെ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനുള്ള സിപിഎം ചര്‍ച്ചകളും ആലോചനകളുമൊക്കെ മുന്‍കൂട്ടി തയ്യാറാക്കിയുള്ള ധാരണകളുടെ പുറത്തുതന്നെയാണ്.

ഇന്നോ നാളെയോ സരിനെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിക്കുകയും കോണ്‍ഗ്രസിനെതിരെ തുടര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതോടെ ആ തിരക്കഥകള്‍ അവസാനിക്കും.


ഉപതെരഞ്ഞെടുപ്പിനെ നയിക്കുകയും, മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച ആരോപണം പുറത്തുകൊണ്ടുവരികയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തന്നെയാകും സരിനും സിപിഎം നേതാക്കളും വരും ദിവസങ്ങളില്‍ ലക്ഷ്യം വയ്ക്കുക എന്നതും വ്യക്തമാണ്.


 

Advertisment