Advertisment

ജനങ്ങ​ളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം -സി. കൃഷ്ണകുമാർ

New Update
2435368-krishnakumar

 

Advertisment

പാലക്കാട്: ജനങ്ങളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ലോക്സഭ മണ്ഡലത്തിൽ പോളിങ് ശതമാനം കുറയാനുള്ള കാരണം രാഹുൽ ഗാന്ധിക്കെതിരായ വികാരമാണ്.

തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തെ വഞ്ചിച്ച രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് അവിടെ പ്രതിഫലിച്ചത്. അതേ വികാരമാണ് പാലക്കാടും ഉള്ളത്. ഷാഫി പറമ്പിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് ഗുണമാകും. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment