Advertisment

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് ലഭിക്കുമോ? പാലക്കാട്ട് ബിജെപി ജയം ഉറപ്പിച്ചു- സി കൃഷ്‌ണകുമാർ

New Update
c-krishnakumar.1.3007798

പാലക്കാട്: എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിംഗ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന് എൻഡിഎ സ്ഥാനാത്ഥി സി കൃഷ്‌ണകുമാർ. പാലക്കാട് നഗരപരിധിയിൽ വിചാരച്ചതിലധികം പോളിംഗ് കൂടിയതിനാൽ, 5000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻഡിഎയ്‌ക്ക് കിട്ടും. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എൻഡിഎയ്‌ക്ക്. ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് വരും. മറ്റ് രണ്ട് പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനും ഒപ്പമോ അല്ലെങ്കിൽ അവരെ മറികടന്ന് മുന്നോട്ടുപോകാനോ കഴിയും.

പതിനായിരത്തിലധികം വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ? സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശനം ബിജെപിക്ക് ഗുണമാണ് ചെയ്‌തത്.

യുഡിഎഫിന് അതൊരു തിരിച്ചടിയായിരുന്നു. 2012ൽ മോദിയുടെ ഫ്ലക്‌സ് ബോർഡ് കീറിയതിന്റെ പേരിൽ കലാപമുണ്ടാക്കി സന്ദീപ് ഒളിവിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ആ പ്രദേശത്തെ പ്രവർത്തകരെയും ആശ്വസിപ്പിക്കാൻ ഞാനേ ഉണ്ടായിരുന്നുള്ളു.

Advertisment