Advertisment

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനത്തിൽ കുറവ്, വോട്ട് രേഖപ്പെടുത്തിയത് 70.51 ശതമാനം പേര്‍

New Update
1732152590325-converted_file

 

Advertisment

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാമണ്ഡലത്തില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് ചെയ്തു. 66,596 പുരുഷന്മാരും 70,702 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍ പട്ടികയിലുള്ള നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് ചെയ്തു.

2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 75.83 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞത്. മൂന്ന് മുന്നണികളും ശക്തമായ പോരാട്ടമാണ് ഇത്തവണ കാഴ്ചവച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനൊപ്പമായിരുന്നു പാലക്കാട്ടെ ജനങ്ങള്‍.

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. 

 

 

Advertisment