Advertisment

പാലക്കാട്‌ പോളിങ് ശുഭകരം, പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല- കെ മുരളീധരൻ

New Update
k-muraleedharan-1

യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്.

Advertisment

ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ മതസൗഹാർദം വേണം. അതിന്റെ കടക്കൽ കത്തിവെക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷമുന്നണി രണ്ട് പ്രമുഖ പത്രങ്ങളിലും നൽകിയ വാർത്ത. പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാൻ പോകുന്നില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

എൽഡിഎഫിന്റെ പത്രപരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല. ഇടതുപക്ഷം ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ ഒരു സമീപനം ശരിയല്ല അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment