Advertisment

പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ ? കരുണാകരന്റെ കുടുംബത്തെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് മത്സരിപ്പിക്കാന്‍ കിട്ടിയുള്ളൂ-രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍

New Update
Padmaja Venugopal Rahul Mamkootathil

തൃശൂര്‍: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നായിരുന്നു പത്മജയുടെ ചോദ്യം.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

പാലക്കാട്‌ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ ? കെ. കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക്‌ കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ ?

കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയണ്ട.

Advertisment