Advertisment

പാലക്കാടിന്റെ ഹൃദയസ്പന്ദനം അറിയാന്‍ ഡോ. സരിന്‍ 'സ്റ്റെതസ്‌കോപ്പ്'  ഉപയോഗിക്കും, ഇടതുസ്ഥാനാര്‍ത്ഥിക്കും ചിഹ്നമായി, ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് 'ഓട്ടോറിക്ഷ'യും അനുവദിച്ചു

പാലക്കാട് മണ്ഡലത്തിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് 'സ്റ്റെതസ്‌കോപ്പ്'  ചിഹ്നം അനുവദിച്ചു

New Update
p sarin stethoscope

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് 'സ്റ്റെതസ്‌കോപ്പ്'  ചിഹ്നം അനുവദിച്ചു. സ്റ്റെതസ്‌കോപ്പ്, ഓട്ടോറിക്ഷ, ടോര്‍ച്ച് എന്നീ മൂന്ന് ചിഹ്നങ്ങളാണ് സരിന്‍ ആവശ്യപ്പെട്ടിരുന്നത്. ഓട്ടോറിക്ഷയ്ക്കായിരുന്നു പ്രഥമ പരിഗണന.

Advertisment

എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശെല്‍വനാണ് ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കൈപ്പത്തി ചിഹ്നത്തിലും, ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ താമര ചിഹ്നത്തിലും മത്സരിക്കും. ചേലക്കരയില്‍ പി.വി. അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ. സുധീറിന് ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചു.



Advertisment