Advertisment

പാർട്ടിയെ ചതിച്ച ഒറ്റുകാരന്‍; സിപിഎം എന്ന നരഭോജി പാർട്ടിയുടെ ലേബലിൽ പാലക്കാട് മത്സരിക്കാൻ ആണ് തീരുമാനമെങ്കിൽ, താങ്കൾ നേരിടാൻ പോകുന്നത് ഒരു വ്യക്തിയെ അല്ല, ഈ പ്രസ്ഥാനത്തെ ഒന്നാകെയാണ്-പി. സരിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്‍

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ഡോ. പി. സരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

New Update
p sarin k sudhakaran

തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ഡോ. പി. സരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

Advertisment

സിപിഎം എന്ന നരഭോജി പാർട്ടിയുടെ ലേബലിൽ പാലക്കാട് മത്സരിക്കാൻ ആണ് തീരുമാനമെങ്കിൽ, താങ്കൾ നേരിടാൻ പോകുന്നത് ഒരു വ്യക്തിയെ അല്ല,  ഈ പ്രസ്ഥാനത്തെ ഒന്നാകെയാണെന്ന് സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ കുറിപ്പ്:

യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ, അടിത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ കോൺഗ്രസ്‌ പ്രവർത്തകർ തന്നെയാണ് എന്നും എന്റെ ആവേശവും വികാരവും. സ്നേഹം കൊണ്ട് അവർ വെട്ടിത്തെളിച്ച വഴികളിലൂടെ മാത്രമാണ് ഞാൻ നടന്നിട്ടുള്ളതും. ഉയർച്ചകളിലും താഴ്ചകളിലും സ്നേഹംകൊണ്ട് ചേർത്തുപിടിക്കുന്ന അണികൾ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മാത്രം സൗഭാഗ്യമാണ്.

പാർട്ടി പ്രസിഡന്റ്‌ ആയി ചാർജ് ഏറ്റെടുത്തപ്പോൾ, എന്റെ കൊച്ചനുജന്മാർക്ക് ഞാൻ കൊടുത്ത വാക്കാണ്.... എന്നലാകും വിധം എവിടെയും അവർക്ക് സംരക്ഷണ കവചം ഒരുക്കുമെന്ന്.

പുതിയ കാലത്തിന്റെ രീതികളിൽ, കമ്മ്യൂണിസ്റ്റ്‌ കീടങ്ങൾ ഏറ്റവും മ്ലേച്ഛമായ ആക്രമണങ്ങൾ നടത്തികൊണ്ടിരുന്ന സാമൂഹിക മാധ്യമങ്ങളിൽ അങ്ങനെയാണ് പാർട്ടി പൊരുതാനുറച്ചത്. അതിന്റെ അമരക്കാരനായി ഒരു ചെറുപ്പക്കാരനെ നിയമിച്ചത് ഏറെ സന്തോഷത്തോടെ തന്നെയായിരുന്നു.

എന്നാൽ ഈ പാർട്ടിയെ ചതിച്ച ഒറ്റുകാരന് സിപിഎം എന്ന നരഭോജി പാർട്ടിയുടെ ലേബലിൽ പാലക്കാട് മത്സരിക്കാൻ ആണ് തീരുമാനമെങ്കിൽ, താങ്കൾ നേരിടാൻ പോകുന്നത് ഒരു വ്യക്തിയെ അല്ല.... ഈ പ്രസ്ഥാനത്തെ ഒന്നാകെയാണ്.... അടിത്തട്ടിലെ പ്രവർത്തകരുടെ മുഴുവൻ വികാരത്തെയാണ്.

ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് നിർത്തട്ടെ,

കേരളം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന കോൺഗ്രസ്‌ ഡിജിറ്റൽ മീഡിയ സെൽ എത്രയോ അധികം കോൺഗ്രസുകാരുടെ രാപ്പകൽ അദ്ധ്വാനമാണ്. അതിന്റെയൊരു കല്ല് പോലും ഇളക്കാൻ എന്റെ കുട്ടികൾ അനുവദിക്കില്ല. ഇനിയുള്ള ദിവസങ്ങൾ അത് പലർക്കും വ്യക്തമാക്കി തരുന്നതായിരിക്കും.

Advertisment