Advertisment

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ: ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ

author-image
Arun N R
New Update
57577

കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്‍ന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ. കഞ്ചാവുൾപ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

ആലുവ റൂറല്‍ എസ് പി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.റെയ്ഡിനിടെ അനാശാസ്യ കേന്ദ്രവും പോലീസ് കണ്ടെത്തി. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിൽ മാവിൻ ചോട് സ്വദേശിയുടെ വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യം നടത്തിയിരുന്നത്.

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ പെരുമ്പാവൂർ പള്ളിക്കവല പാണ്ടിയാല പറമ്പിൽ ഷാജി, തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ്, ആസം മൊറി ഗാവ് സ്വദേശി മൈനുക്കൽ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതര സംസ്ഥാനക്കാരായ നാല് യുവതികൾ ആയിരുന്നു ഇരകൾ. വീട് കുറച്ചു ദിവസങ്ങളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

Advertisment