Advertisment

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക്; കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയേക്കും

ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ സന്ദര്‍ശിച്ചേക്കും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
nimisha priya

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും.  

യെമനിലേക്ക് പോകാന്‍അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്വന്തം നിലയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

മുംബൈയിൽ നിന്ന് യെമനിലെ എഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ സന്ദര്‍ശിച്ചേക്കും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. 

Advertisment