Advertisment

അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ്: കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കണ്ണൂര്‍ സ്വദേശി ശ്രീനാഥ് ശര്‍മില്‍, ശ്രീനാഥ് നേടിയത് 100% മാര്‍ക്ക്‌

New Update
G

കോട്ടയം: 2024ലെ അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കണ്ണൂര്‍ സ്വദേശി ശ്രീനാഥ് ശര്‍മില്‍. 100% (720/720) നേടിയാണ് ഈ മിന്നും തിളക്കം ശ്രീനാഥ്  കരസ്ഥമാക്കിയിരിക്കുന്നത്.

Advertisment

അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ 17 പേരില്‍ ഒരാളാണു ശ്രീനാഥ്. പ്ലസ് ടു ബയോളജിയില്‍ ഫുള്‍ എ പ്ലസും ശ്രീനാഥ് കരസ്ഥമാക്കിയിരുന്നു. മാന്നാനം കെ.ഇ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ഒറ്റമോളജിസ്റ്റ് ഡോ. ശര്‍മലിന്റെയും തലശേരി ജനറല്‍ ഹോസ്പിറ്റലിലെ അനസ്‌തേഷ്യോളജിസ്റ്റ്  ഡോ പ്രിയയുടെയും മകനാണു ശ്രീനാഥ് ഷര്‍മില്‍.

Advertisment