Advertisment

ബൈജൂസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി എന്‍സിഎല്‍ടി അംഗീകരിച്ചു

ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 160 കോടി രൂപ കുടിശിക വരുത്തിയതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിസിസിഐ എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു.

author-image
shafeek cm
New Update
byjus loss.jpg

ഡ്യു ടെക് ഭീമനായ ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആവശ്യപ്പെട്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പ്രകാരം 158 കോടി രൂപ നല്‍കാത്തതിന്റെ പേരില്‍ ബൈജുവിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ഇന്ത്യയിലെ പ്രൊഫണല്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

Advertisment

ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 160 കോടി രൂപ കുടിശിക വരുത്തിയതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിസിസിഐ എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസ്.

നവംബര്‍ 15നാണ് പാപ്പരത്വ ട്രൈബ്യൂണല്‍ കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ബെംഗളൂരു എന്‍സിഎല്‍ടിയില്‍ സമര്‍പ്പിച്ച പാപ്പരത്വ പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തുകയാണെന്ന് എഡ്യു -ടെക് സ്ഥാപനം അറിയിച്ചു.

‘2023 ജനുവരി ആറിലെ ബൈജുവിന്റെ വീഡിയോ ഇ മെയിലിന് പൊതു അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അറ്റാച്ച് ചെയ്ത ഇന്‍വോയ്സുകളില്‍ പ്രതിഫലിക്കുന്ന ടിഡിഎസ്(സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്) ഒഴികെയുള്ള 158 കോടി രൂപ ഡിഫോള്‍ഡ് തുകയും നല്‍കിയതായി പ്രസ്താവിക്കുന്നു’ 2023 നവംബര്‍ 28ന് നല്‍കിയ എന്‍സിഎല്‍ടി ഉത്തരവില്‍ പറയുന്നു. ബിസിസിഐ, ഐസിസി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍), ഫിഫ( പെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്ബോള്‍ അസോസിയേഷന്‍) എന്നിവയുമായി ബൈജൂസിന് ബ്രാന്‍ഡിങ് പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും 2023-ല്‍ ഇവ പുതുക്കാനുള്ള പ്രോസസ് ചെയ്തില്ല.

ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരിശോധന നടത്താന്‍ 2023 ജൂലൈയില്‍ കോര്‍പറേറ്റ് അഫാരിസ് മന്ത്രാലയം ഹൈദരാബാദിലെ റീജിയണല്‍ ഡയറക്ടറുടെ ഓഫിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍, കമ്പനി നിയമപ്രകാരം ബൈജൂസിനെതിരെ ആരംഭിച്ച നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ നിഗമത്തിലെത്താന്‍ കഴിയില്ലെന്നും എംസിഎ(മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ്) പറഞ്ഞിരുന്നു.

അതേ സമയം ഫെമ ലംഘനം നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 28000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് 9000 കോടി രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈജൂസ് ലേണിങ് ആപ്പിന് കഴിഞ്ഞ നവംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നു. 2011നും 2023നും ഇടയില്‍ ബൈജൂസിന് 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായായിരുന്നു ഇ ഡി കണ്ടെത്തല്‍. ഇതേ കാലയളവില്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പേരില്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ബൈജൂസ് 9,754 കോടി രൂപ നല്‍കിയതായും ഇ ഡി പറഞ്ഞു.

byjus
Advertisment