Advertisment

സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി മന്ത്രിയെപ്പറ്റിയും ഭാര്യയെപ്പറ്റിയും ഫെയ്‌സ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തി; മന്ത്രി മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കാപ്പാട് സ്വദേശിനി ജാമിത ബീവിയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

New Update
muhammad riyas

കൊയിലാണ്ടി: സാമൂഹിക മാധ്യമത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

Advertisment

മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കാപ്പാട് സ്വദേശിനി ജാമിത ബീവിയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മന്ത്രി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി കൊയിലാണ്ടി പൊലീസിലേക്ക് കൈമാറുകയായിരുന്നു.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി മന്ത്രിയെപ്പറ്റിയും ഭാര്യയെപ്പറ്റിയും ഫെയ്‌സ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് കേസിനാസ്പദമായ പരാതി.

Advertisment