Advertisment

മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ, കേരളസഭയ്ക്കുള്ള  സാർവത്രിക സഭയുടെ സമ്മാനമെന്ന്‌ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി

New Update
monsignor george koovakkad

കൊച്ചി: സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണം. 

Advertisment

മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഉൾപ്പെടെ 20 പുതിയ കർദിനാൾമാരെ വത്തിക്കാനിൽ നടന്ന ചടങ്ങില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു.

monsignor george koovakkad 1

മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷം രേഖപ്പെടുത്തുകയും മാര്‍പാപ്പയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

1 monsignor george koovakkad

തീരുമാനം ശക്തമായ വിശ്വാസ അടിത്തറയുള്ള ഭാരതസഭയ്ക്കും കേരളസഭയ്ക്കും സീറോ മലബാർ സഭയ്ക്കുമുള്ള സവിശേഷ അഗികാരവും സമ്മാനവുമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിനന്ദനങ്ങൾ അറിയിച്ചു

Advertisment