Advertisment

സിന്ധുവിന്റെ വീട്ടില്‍ ഇനി പ്രകാശം പടരും ! വൈദ്യുതി ഇല്ലാത്ത കുടുംബത്തിന് ഒറ്റ ദിവസം കൊണ്ടു വൈദ്യുതി നല്‍കി കെ.എസ്.ഇ.ബി; ജീവനക്കാര്‍ ചേര്‍ന്നു വയറിങ്‌ പൂര്‍ത്തിയാക്കി പണമടച്ചു കണക്ഷന്‍ നല്‍കി; കുടുംബത്തിന്റെ ദുരിതം ഉദ്യോഗസ്ഥരറിഞ്ഞതു സോളാര്‍ ലഭിക്കുമോ എന്നു ചോദിച്ചു ഓഫീസിലെത്തിയതോടെ

വടുകന്നപ്പുഴ കോളനിയിലെ സിന്ധു ഗോപിക്ക് കെ.എസ്.ഇ.ബി ജീവനക്കാരുടെ ദീപാവലി സമ്മാനം

New Update
sindhu kseb

പെരുവ: വടുകന്നപ്പുഴ കോളനിയിലെ സിന്ധു ഗോപിക്ക് കെ.എസ്.ഇ.ബി ജീവനക്കാരുടെ ദീപാവലി സമ്മാനം. വര്‍ഷങ്ങളായി വൈദ്യുതി ഇല്ലാതെ കഴിഞ്ഞിരുന്ന കുടുംബത്തിന് ഒറ്റ ദിവസം കൊണ്ടു വൈദ്യുതി നല്‍കിയാണു കെ.എസ്.ഇബി. ജീവനക്കാര്‍ മാതൃകയായത്.

Advertisment

മുളക്കുളം വടുകുന്നപ്പുഴ കോളനിയിലെ സിന്ധു ഗോപിക്കാണ് ഇന്നലെ വൈദ്യുതി നല്‍കിയത്. പെരുവ കെ.എസ്.ഇ.ബി. സബ് ഡിവിഷനിലെ ജീവനക്കാരുടെ ഒത്തൊരുമയില്‍ വയറിങ്‌ ചെയ്തു പണമടയ്ക്കുകയായിരുന്നു. മുഴുവന്‍ ചിലവും ജീവനക്കാര്‍ വഹിച്ചു.


രണ്ടാഴ്ച മുന്‍പു സിന്ധു ഗോപി സോളാര്‍ ലഭിക്കുമോ എന്നു ചോദിച്ച് ഓഫീസില്‍ എത്തിയിരുന്നു. ഇതറിഞ്ഞു ജീവനക്കാര്‍ അവരുടെ വീട്ടിലെത്തി. അപ്പോഴാണ് ഒറ്റമുറിയില്‍ താമസിക്കുന്ന അവരുടെ അവസ്ഥ മനസിലായത്. 


തുടര്‍ന്ന് എ.ഇ.യുമായി ആലോചിച്ചു ജീവനക്കാര്‍ മുഴുവന്‍ ചിലവും വഹിച്ചു ഒറ്റ ദിവസം കൊണ്ടാണു വൈദ്യുതി നല്‍കിയത്. ഇതോടൊപ്പം അവര്‍ക്ക് ഒരു ഫാനും വാങ്ങി നല്‍കി. രോഗബാധിതയായ സിന്ധുവും ഭര്‍ത്താവു ടൈറ്റസും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

വര്‍ഷങ്ങളായി ഇവര്‍ മെഴുകുതിരി വെളിച്ചെത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പെരുവ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.വി.സ്മിത സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കൈലാസ് നാഥ്, സബ് എന്‍ജിനിയര്‍മാരായ അനില്‍കുമാര്‍, ജോസ് എബ്രഹാം, വിനായക് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment