Advertisment

കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി കിഡ്‌ഷോയും വിജയികള്‍ക്ക് പുരസ്‌കാര വിതരണവും

കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി കിഡ്‌ഷോ സബ്ബ് ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.

author-image
കെ. നാസര്‍
New Update
krishana

ആലപ്പുഴ: കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി കിഡ്‌ഷോ സബ്ബ് ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.

Advertisment

സിനിമ ടിവി താരം അമല്‍ രാജ് ദേവ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ജെ ജോസഫ് അര്‍ജുന, ചിക്കൂസ് ശിവന്‍, വി.ജി.വിഷ്ണു, അഡ്വ. കുര്യന്‍ ജെയിംസ്, മൈക്കിള്‍ മത്തായി, എസ്.സുധീഷ് കുമാര്‍, റോജസ് ജോസ്, സജി പോള്‍, എബ്രഹാം കുരുവിള, എം.പി.ഗുരുദയാല്‍, സി.വി.മനോജ് കുമാര്‍, പി.ശശികുമാര്‍, കെ.ആനന്ദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.


കാറ്റഗറി ഒന്നില്‍ നൈഹ മറിയം (ടൈനി ടോട്‌സ് സ്‌കൂള്‍, തോണ്ടന്‍കുളങ്ങര),
കാറ്റഗറി രണ്ടില്‍ അക്ഷര രൂപേഷ് (മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, തുമ്പോളി),
കാറ്റഗറി മൂന്നില്‍ അസ്മിന്‍ ഇസ്സാ.എം.എസ് (അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍, ആലുവ),
കാറ്റഗറി നാലില്‍ അരുന്ധതി.ആര്‍. നായര്‍ (ചിന്മയ വിദ്യാലയ, കളര്‍കോട്) എന്നിവര്‍ കിഡ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.

സിനിമാതാരം അജിത്ത് കൂത്താട്ടുകുളം വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Advertisment