Advertisment

ഓണത്തിന് ഇരുട്ടടി തന്ന് സപ്‌ളൈകോ. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതോടെ സാധാരണക്കാരുടെ കീശ കാലിയാവും. ആശ്വാസമായി പച്ചക്കറി വില കുറയുന്നു. കുതിച്ചുയര്‍ന്ന നേന്ത്രക്കായ വിയിലും പകുതിയായി കുറഞ്ഞു.

New Update
5434455

കോട്ടയം : ഓണക്കാലത്ത് സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് സാധാരണക്കാരുടെ കീശ കാലിയാക്കും. ആശ്വസമായി പച്ചക്കറി വില!. അപ്രതീക്ഷിതമായി രണ്ടു ഘട്ടങ്ങളിലായാണ് സപ്‌ളൈകോ വില വര്‍ധിപ്പിച്ചത്.  ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനുമാണ് വില വര്‍ധിപ്പിച്ചത്. 'കുറുവ'വില കിലോഗ്രാമിന് 30 രൂപയില്‍ നിന്ന് 33 രൂപയാക്കി.

Advertisment

തുവരപ്പരിപ്പ് വില കിലോഗ്രാമിന് 111 രൂപയില്‍ നിന്ന് 115 ആയും വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച മട്ടഅരി വില 30 രൂപയില്‍ നിന്ന് 33 രൂപയായും പഞ്ചസാരവില കിലോഗ്രാമിന് 27 രൂപയില്‍ നിന്ന് 33 ആയും വര്‍ദ്ധിപ്പിച്ചിരുന്നു. പച്ചരിയുടെ വില 26ല്‍ നിന്ന് 29 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല.


 പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങളിലെ നാല് അരികളില്‍ 'ജയ' യ്ക്കു മാത്രമാണ് വില വര്‍ദ്ധിപ്പിക്കാത്തത്. തുവരപ്പരിപ്പ് ഏറെ നാളായി സപ്ലൈകോ വില്പനശാലകളില്‍ ലഭ്യമായിരുന്നില്ല.  സബ്‌സിഡി ചെറുപയറിന്റെ വില കിലോഗ്രാമിന് 92 രൂപയില്‍ നിന്ന് 90 ആയി കുറച്ചത് മാത്രമാണ് ആശ്വാസം..

ഇ- ടെന്‍ഡര്‍ ക്വട്ടേഷന്‍ ഉയര്‍ന്നതായതോടെ വില വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നും പൊതുവിപണിയിലേതിന് ആനുപാതികമായി സബ്‌സിഡി സാധനങ്ങളുടെയും വില പരിഷ്‌കരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കിയതെന്നാണ് സപ്ലൈകോ വാദം. 

അതേസമയം തമിഴ്‌നാട്ടില്‍ നിന്നു കൂടുതല്‍ പച്ചക്കറി എത്തിയതോടെ പച്ചക്കറിവിലയില്‍ കാര്യമായ വര്‍നവുണ്ടാകാത്തതാണ് ജനങ്ങള്‍ക്കു ആശ്വാസമാണ്.  സവാളയുടെ വില കൂടുകയും ഉള്ളി വില താഴുകയും ചെയ്തിട്ടുണ്ട്.


സവാള 50, ഉള്ളി 50, ഉരുളക്കിഴങ്ങ് 48, തക്കാളി 30, പയര്‍ 28, കാബേജ് 34, മുരിങ്ങക്കായ 32, കാരറ്റ് 70, ബീന്‍സ് 64, ചെറിയ ചേമ്പ് 50, വലിയ ചേമ്പ് 70, ചേന 65 എന്നിങ്ങനെയാണ് മാര്‍ക്കറ്റുകളിലെ പച്ചക്കറി വില. രണ്ടാഴ്ച മുന്‍പു കുതിച്ചുയര്‍ന്ന നേന്ത്രക്കായയുടെ വില വീണ്ടും കുറഞ്ഞു. രണ്ടാഴ്ച മുന്‍പ് മൊത്തവിപണിയില്‍ കിലോഗ്രാമിന് 58 - 60 രൂപയുണ്ടായെങ്കിലും ഇപ്പോള്‍ നേര്‍പകുതിയായി കുറഞ്ഞു.


 തമിഴ്‌നാട് മേട്ടുപ്പാളയം നേന്ത്രക്കായയാണ് കൂടുതല്‍ എത്തുന്നത്. അവിടെ ഉത്പാദനം കൂടിയതാണ് വിലയിടിയാന്‍ കാരണം. പച്ചക്കറി വിലയിൽ കാര്യമായ വില വർധനവ് ഇല്ലാത്തത്  ഓണം കൂടുന്നവര്‍ക്ക് ആശ്വാസമാകും.

Advertisment