Advertisment

വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങി; പണം എടിഎമ്മിൽ നിക്ഷേപിക്കാന്‍ പറഞ്ഞു; വൈക്കം ഡെപ്യൂട്ടി തഹസില്‍ദാരെ കൈയോടെ പൊക്കി

New Update
BRIBE

കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം ഡെപ്യൂട്ടി തഹസില്‍ദാല്‍ ടികെ സുഭാഷ് കുമാര്‍ അറസ്റ്റില്‍. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വച്ച് പ്രവാസി മലയാളിയില്‍നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ്.

Advertisment

പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന്‍ വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു.

ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കിയപ്പോള്‍ സുഭാഷ് കുമാര്‍ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ പടിയായ 25,000 രൂപ ഇന്ന് നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മില്‍ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം.

എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മില്‍ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലന്‍സ് പിടികൂടിയത്.

Advertisment