Advertisment

പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കിന്‍റെ നവീകരണവുമായി കളക്ടര്‍ക്ക് ഒരു പങ്കുമില്ല, അധികാരവുമില്ല. അങ്ങനുള്ള കളക്ടര്‍ക്ക് മാണി സി കാപ്പന്‍ എന്തറിഞ്ഞിട്ടാണ് 'നിര്‍ദേശം' നല്‍കിയതെന്ന് നഗരസഭാ ചെയര്‍മാന്‍. ഭരണാനുമതിയും സാങ്കേതികാനുമതിയും പോലും ആയിട്ടില്ല. അതിന് ശ്രമം തുടരുമ്പോള്‍ ആളാകാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്കെതിരെ കൊമ്പുകോര്‍ത്ത് ഷാജു തുരുത്തന്‍ !

നഗരസഭാ സ്റ്റേഡിയം അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം ഇല്ലെന്നിരിക്കെ നടപടിക്രമങ്ങള്‍ മനസിലാക്കാതെ എംഎല്‍എ നല്‍കിയ സ്ഥിരം 'നിര്‍ദേശമാണ് ' പൊല്ലാപ്പായത്.

New Update
shaju v thuruthan mani c kappan
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്‍റെ അറ്റകുറ്റപ്പണിയേചൊല്ലി കൊമ്പുകോര്‍ത്ത് മാണി സി കാപ്പന്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തനും.

Advertisment

സ്റ്റേഡിയം നവീകരണത്തിനായി 7 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പണി തുടങ്ങാന്‍ കളക്ടര്‍ക്ക് 'നിര്‍ദേശം' നല്‍കിയെന്നുമുള്ള മാണി സി കാപ്പന്‍റെ പ്രസ്താവനയാണ് നടപടിക്രമങ്ങള്‍ വ്യക്തമാക്കി നഗരസഭാ ചെയര്‍മാന്‍ പൊളിച്ചടുക്കുന്നത്.


നഗരസഭാ സ്റ്റേഡിയം അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം ഇല്ലെന്നിരിക്കെ നടപടിക്രമങ്ങള്‍ മനസിലാക്കാതെ എംഎല്‍എ നല്‍കിയ സ്ഥിരം 'നിര്‍ദേശമാണ് ' പൊല്ലാപ്പായത്.

പ്രകൃതിക്ഷോഭത്തിൽ തകർന്ന നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം അറ്റകുറ്റപണികൾക്കായി നഗരസഭ 2023-24 ലെ സംസ്ഥാന ബജറ്റ് സമയത്ത് ധനകാര്യ മന്ത്രിയെ സമീപിച്ച് കായിക മേഖലയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതിനായി രാഷ്ട്രീയ ഇടപെടലും ഉണ്ടായി.

pala synthetic stadium

അതിന്‍റെ അടിസ്ഥാനത്തിലാണ് ബജറ്റിൽ സ്റ്റേഡിയം നവീകരണത്തിനായി ഏഴ് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയതെന്ന് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.

ബജറ്റ് വർക്കായതിനാൽ സംസ്ഥാന സ്പോർട്ട്സ് എൻജിനീയറിംഗ് വിഭാഗവും സ്പോട്സ് ഫൗണ്ടേഷൻ ഓഫ് കേരളയും സ്റ്റേഡിയം സന്ദർശിച്ച് നഗര സഭയുമായി വിശദമായ ചർച്ചകൾ നടത്തി വിവിധ ഘട്ട സാങ്കേതിക പരിശോധകൾക്ക് ശേഷം ഡിറ്റെയ്ൽ ഡ് പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. 


ഭരണാനുമതിക്കായുള്ള സമിതി യോഗം ചേർന്ന് അനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭിച്ച ശേഷമേ ടെൻഡർ നടപടികളിലേക്കും എഗ്രിമെൻ്റിലേക്കും സൈറ്റ് കൈമാറ്റത്തിലേക്കും കടക്കുവാൻ കഴിയൂ. ഇത് മനസിലാക്കാതെയാണ് സ്ഥലം എംഎല്‍എ ഉടന്‍ പണിതുടങ്ങുമെന്ന തരത്തില്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസ്താവനയിറക്കിയത്.


pala synthetic stadium-2

നഗരസഭാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയും നഗരസഭയും നിരന്തരമായി സാമ്പത്തികാനു മതിക്കുവേണ്ടി ഇടപെടൽ നടത്തിവരുന്നുണ്ട്. ഏറ്റവും അടുത്തു ചേരുന്ന ഭരണാനുമതികൾക്കായുള്ള സർക്കാർ തല സമിതി മുമ്പാകെ വേണ്ട ഇടപെടലുകൾ നഗരസഭ നടത്തുകയാണ്. ഇതിനായി എൽഡിഎഫ് പ്രദേശിക നേതൃത്വത്തിന്‍റെ സഹായവും നഗരസഭ തേടിയിട്ടുണ്ട്.


നഗരസഭാ സ്‌റ്റേഡിയo നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് ഒരു പങ്കുമില്ല അധികാരവുമില്ല എന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഇത് ജില്ലാ കളക്ടറുടേയോ ജില്ലാ ഭരണകൂടത്തിൻ്റെ പരിധിയിലോ അധികാരങ്ങളിലോ വരുന്ന വിഷയവുമല്ല എന്നും ഷാജു വി. തുരുത്തൻ പറഞ്ഞു.


മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകവുമാണ്.തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇതേ വരെ ലഭ്യമായിട്ടില്ലെന്ന് ബന്ധപ്പെട്ട് വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും ജനപ്രതിനിധി കളക്ടറോഡ് നിർദ്ദേശിച്ചാൽ വിഷയത്തിൽ ഒരധികാരവും ഇല്ലാത്ത അദ്ദേഹത്തിന് എന്തു ചെയ്യുവാൻ കഴിയുമെന്നുമാണ് ചെയർമാൻ ഷാജു തുരുത്തന്‍ ചോദിച്ചത്. 

navakerala sadas pala-5

നവകേരള സദസിന്‍റെ വേദിയില്‍ സിന്തറ്റിക് ട്രാക്കിന്‍റെ വിഷയം തോമസ് ചാഴികാടന്‍ എംപി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും അതിന് മുഖ്യമന്ത്രി ചാഴികാടനെ ശാസിച്ചതും വലിയ വാര്‍ത്തയായിരുന്നു. 


എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പായി കേരള കോണ്‍ഗ്രസ് - എമ്മിനെ അനുനിയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി ഇടപെട്ടാണ് നഗരസഭാ നവീകരണത്തിന് ചാഴികാടന്‍ ആവശ്യപ്പെട്ട 7 കോടിയും അനുവദിച്ച് ഉത്തരവിറക്കിയത്.


പക്ഷേ അത് പാസാകണമെങ്കില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയുമൊക്കെ വേണം. അതിനിടയില്‍ കയറി പണം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മ്മാണം തുടങ്ങാനാവശ്യമായ നിര്‍ദേശം കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ് 'ക്രെഡിറ്റ് ' അടിച്ചുമാറ്റാന്‍ മാണി സി കാപ്പന്‍ ശ്രമിച്ചതാണ് നഗരസഭാ ചെയര്‍മാനെ ചൊടിപ്പിച്ചത്.

 

Advertisment