Advertisment

പ്ലസ്ടു കഴിഞ്ഞവര്‍ക്കു ജര്‍മ്മനിയില്‍ സൗജന്യമായി നഴ്‌സിങ് പഠിക്കാം. മികച്ച ശമ്പളത്തോടെ ജോലിയും നേടാം. അവസരം ഒരുക്കി നോര്‍ക്ക

ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്തു പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.

New Update
norka roots-1

കോട്ടയം: പ്ലസ്ടു കഴിഞ്ഞവര്‍ക്കു ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും അവസരം ഒരുക്കി നോര്‍ക്ക. പഠന ശേഷം ജര്‍മ്മനിയില്‍ തന്നെ ജോലി നേടാനും 
അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിലൂടെയാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരുക്കുന്നത്.

Advertisment

ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്തു പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.

ജര്‍മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണു പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 ലെവല്‍ പാസായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക്, ഒ.എസ്.ഡി, ടെസ്റ്റ്ഡാഫ് എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകര്‍.

താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കണം. 

ട്രിപ്പിള്‍ വിന്‍ പദ്ധതി

കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചത്. തുടര്‍ന്ന് 2022 മെയ് മാസത്തിലായിരുന്നു ആദ്യ ഇന്റര്‍വ്യൂ.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും പൂര്‍ണമായും സൗജന്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള ഗോയ്‌ഥേ സെന്ററിലാണു ജര്‍മ്മന്‍ ഭാഷാ പഠനം. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാ പഠന കാലയളവിലുള്‍പ്പെടെ സ്‌റ്റൈപ്പെന്റ് ലഭ്യമാക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണ്.

മികച്ച വിദ്യാഭ്യാസം ഒട്ടനവധി തൊഴിലവസരങ്ങളും

ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണു ജര്‍മ്മനി. ലോകോത്തര നിലവാരമുള്ള സര്‍വകലാശാലകളും ജര്‍മ്മനിയില്‍ ഉണ്ട്. ഉയര്‍ന്ന തൊഴില്‍ നിരക്കാണു ജര്‍മ്മനിയുടെ മറ്റൊരു പ്രത്യേകത.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വര്‍ധിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ബിരുദങ്ങള്‍ ജര്‍മ്മനി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ജര്‍മ്മനിക്കു മികച്ച ജീവിത നിലവാരമാണുള്ളത്. ഇതോടൊപ്പം ജര്‍മ്മന്‍ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം ആരോഗ്യകരമായ ജീവിതശൈലി ആസ്വദിക്കുന്നവരാണ്. 

പുതിയ കണക്കുകള്‍ പ്രകാരം ജര്‍മ്മനിയില്‍ 65 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇവര്‍ക്കായി  സുസ്ഥിരമായ ആരോഗ്യ സംരക്ഷണ സംവിധാനം ജര്‍മ്മന്‍ സര്‍ക്കാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ നഴ്‌സിങ് രംഗത്തെ തൊഴിലവസരങ്ങളില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

നഴ്‌സായി ജോലി ചെയ്യാനുള്ള ഏറ്റവും നല്ല സ്ഥലം ജര്‍മ്മനി വാഗ്ദാനം ചെയ്യുന്നു. സാമൂഹിക ആരോഗ്യ സംരക്ഷണ പദ്ധതി മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതാണ്. ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ജര്‍മ്മനിയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാര്‍ക്ക് 33,000 യൂറോയുടെ ശരാശരി വാര്‍ഷിക വരുമാനമാണു കണക്കാക്കപ്പെടുന്നത്.

ജര്‍മ്മനിയില്‍ നഴ്‌സിങ് പഠിക്കാന്‍ എത്ര ചിലവാകും

ഒട്ടേറെ പേര്‍ക്കു ആശങ്കയുണ്ടാക്കുന്ന ഒന്നാണു ജര്‍മ്മിനിലെ പഠന ജീവിത ചിലവുകള്‍. ട്രിപ്പിള്‍ വിന്‍ പദ്ധതിയിലുടെ സൗജന്യമായി പഠിക്കാനുള്ള അവസരവും ഉണ്ട്. ഇതോടൊപ്പം ജര്‍മ്മനയില്‍ പഠന ചിലവു വളരെ കുറവാണെന്നതാണു കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്നു ജര്‍മ്മനിയെ വ്യത്യസ്ഥമാക്കുന്നത്.

ഇന്റേണുകള്‍ക്കു സാധാരണയായി പ്രതിമാസം 1000 യൂറോ (91,199 രൂപ) മുതല്‍ 1200 (1,09,446 രൂപ) വരെ ലഭിക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ജര്‍മ്മനിക്കു ജീവിതച്ചെലവു കുറവാണ്. ഇതോടൊപ്പം ട്യൂഷന്‍ ഫീസ് യു.എസ്. ഡോളര്‍ 330 (27,052 രൂപ) മുതല്‍ യു.എസ്.ഡി. 440 വരെയാണ്.

3 വര്‍ഷത്തെ ദൈര്‍ഘ്യമുള്ള നഴ്‌സിങ് കോഴ്‌സിന് 2100 മണിക്കൂര്‍ പ്രാക്ടിക്കലും 2500 മണിക്കൂര്‍ തിയറിയും ആവശ്യമാണ്. ജര്‍മ്മനിയില്‍ പഠിക്കാനുള്ള അടിസ്ഥാന മുന്‍കരുതല്‍ നിങ്ങള്‍ക്കു ജര്‍മ്മന്‍ ഭാഷയില്‍ നല്ല പ്രാവീണ്യം ആവശ്യമാണെന്നതു മാത്രമാണ്. 

Advertisment