Advertisment

സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് ലേബർ ഇന്ത്യയിൽ തിരിതെളിഞ്ഞു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
CBSC

മരങ്ങാട്ടുപിള്ളി : സിബിഎസ്ഇ സ്കൂൾ കലോത്സവം സർഗ്ഗസംഗമം 2024 ന് ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളിൽ തുടക്കമായി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം എന്നീ  ജില്ലകളിലെ 120 സ്കൂളുകളിൽ നിന്നും 6000 ൽ അധികം മത്സരാർത്ഥികളാണ് കലയുടെ മാമാങ്കത്തിൽ അണിചേരാൻ എത്തിയത്. 21 വേദികളിലായി 88 ഗ്രൂപ്പ്, വ്യക്തിഗത മത്സര ഇനങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്നത്.

Advertisment

സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന്റെ  ഉദ്ഘാടനം  ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി എത്തിച്ചേർന്നു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണവും, അഡ്വ .മോൻസ് ജോസഫ് എംഎൽഎ അനുഗ്രഹപ്രഭാഷണവും നടത്തി.

കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷനായ  ചടങ്ങിൽ  ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ  ജോർജ് കുളങ്ങര, ലേബർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സർഗ്ഗസംഗമം ജനറൽ കൺവീനർ സുജ കെ ജോർജ്,  തുടങ്ങി രാഷ്‌ടീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. കലോത്സവങ്ങളുടെ ആദ്യദിനത്തിൽ  41 മത്സരയിനങ്ങൾ 20 വേദികളിലായി  നടന്നു.

Advertisment