Advertisment

പുതുപ്പള്ളിയില്‍ പട്ടാപ്പകല്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചത് നാടോടി സ്ത്രീകള്‍. കുഞ്ഞിനെ തിരികെ കിട്ടിയതു അമ്മയുടെ സമയോജിത ഇടപെടലിലൂടെ. മൂന്നു നാടോടി സ്ത്രീകളെ കസ്റ്റഡിയില്‍ എത്തു പോലീസ്

രണ്ടു സ്ത്രീകള്‍ കുട്ടിയുമായി പുറത്തേക്ക് ഓടുന്നതു കണ്ട കുട്ടിയുടെ അമ്മ നടത്തിയ സമയോജിത ഇടപെടലിലൂടെയാണ് കുട്ടിയെ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസവും സ്ത്രീകളെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.

New Update
crime puthuppally

കോട്ടയം: പുതുപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 

Advertisment

വീട്ടിലെ തൊട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ നാടോടി സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്.

രണ്ടു സ്ത്രീകള്‍ കുട്ടിയുമായി പുറത്തേക്ക് ഓടുന്നതു കണ്ട കുട്ടിയുടെ അമ്മ നടത്തിയ സമയോജിത ഇടപെടലിലൂടെയാണ് കുട്ടിയെ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസവും സ്ത്രീകളെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.

വീട്ടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകള്‍ ഷാളില്‍ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിന്റെ അമ്മ ഇവര്‍ക്കു പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. 

സംഭവത്തില്‍ മൂന്നു നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Advertisment