മൂന്നിലവ്: മങ്കൊമ്പ് മൂന്നിലവ് ഇറക്കത്തിലെ കുഴികുത്തിയാനി വളവ് സ്ഥിരം അപകട മേഖല. ഇന്നു രാവിലെ കുഴികുത്തിയാനി വളവില്‍ സ്വാകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടം വലിയ ദുരന്തമായി മാറാതിരുന്നത് ഡ്രൈവറുടെ പരിചയസമ്പത്തുകൊണ്ടു മാത്രമായിരുന്നു.
റോഡ്‌ലൈൻസ് ബസ് ആണ് രാവിലെ അപകടത്തില്‍പ്പെട്ടത്. മങ്കൊമ്പ് ഇറക്കത്തില്‍ കുഴികുത്തിയാനി വളവില്‍ വെച്ചു നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ടു പോവുകയായിരുന്നു.
ബസിന്റെ മുന്‍വശം താഴേക്ക് പോകാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
അഞ്ചു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇവിടെ ബസ് അപകടം നടന്നിരുന്നു. അന്ന് ഏതാനും പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു.
റോഡില്‍ വളവിനോട് ചേര്‍ന്നുള്ള കുഴല്‍ കിണര്‍ അപകട കാരണം ആകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മുമ്പാണ് ഇവിടെ ആദ്യത്തെ അപകടം ഉണ്ടാവുന്നത്. അന്ന് നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതായി മുതിര്‍ന്നവര്‍ പറയുന്നു.
പിന്നീട് ഈ റൂട്ടില്‍ നിരവധി ടിപ്പറുകളും ചെറുവാഹനങ്ങളും പരിചയക്കുറവും മൂലം അപകടത്തില്‍പ്പെടുന്നത് പതിവാണ്.
പാറമടകളില്‍ നിന്നുമുള്ള ലോറികള്‍. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ചുവരുന്ന സഞ്ചാരികള്‍ എന്നിങ്ങനെ കുത്തിറക്കമുള്ള ഈ വഴി അപകടത്തില്‍പെട്ടിട്ടുള്ളത്.
ഇന്നത്തെ വന്‍ അപകടം ഒഴിവായത് ബസ് ഡ്രൈവറുടെ പരിചയസമ്പത്ത് ഒന്നുകൊണ്ട് മാത്രമാണ് എന്ന് അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇനിയും അപകടങ്ങൾ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.