Advertisment

നൂതന കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ജോലിയിലെത്തിച്ച ഐ.എസ്.എസ്.ഡിയിലൂടെ മറ്റൊരു ലോകോത്തര കോഴ്സുകൂടി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ കാത്ത് രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴില്‍ അവസരങ്ങള്‍. ഐ.എസ്.എസ്.ഡിയിലൂടെ ലഭിക്കുക ടി.യു.വി എസ്.യു.ഡി ഇന്റര്‍നാഷ്ണല്‍ സര്‍ട്ടിഫിക്കറ്റ്

കേരളത്തിന്റെ കാര്യമെടുത്താല്‍ നാല് വിമാനത്താവളങ്ങളും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവുമെല്ലാം ലോജിസ്റ്റിക്സ് മേഖലയില്‍ സാധ്യത വലിയ തോതിൽ വര്‍ധിപ്പിക്കുന്നുണ്ട്.

New Update
issd

കോട്ടയം: ലോജിസ്റ്റിക് മേഖലയില്‍ യുവാക്കാള്‍ക്കു പുത്തന്‍ പ്രതീക്ഷകളുമായി ഐ.എസ്.എസ്.ഡി. പുതിയ കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ മികച്ച ശമ്പളത്തോടുകൂടിയുള്ള ജോലിയിലേക്കെത്തിച്ച ഐ.എസ്.എസ്.ഡി മറ്റൊരു ലോകോത്തര കോഴ്സുകൂടി അവതിപ്പിച്ചിരിക്കുകയാണ്.

Advertisment

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരുന്ന പുത്തന്‍ ഉണര്‍വ് പല തൊഴില്‍ മേഖലകളിലും അനേകായിരം പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാന മേഖലയാണ് ലോജിസ്റ്റിക്സ് മേഖല. ചരക്കുനീക്കം, ഗതാഗതം, സംഭരണം, പാർക്കിങ് തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയായ ലോജിസ്റ്റ്ക്സില്‍ അസംഖ്യം തൊഴിലവസരങ്ങളാണ് ഉള്ളത്. 

ഇ-കൊമേഴ്സ് മുന്നേറ്റവും വ്യോമയാന തുറമുഖരംഗത്തെ മുന്നേറ്റവുമെല്ലാം ഈ രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. കേരളത്തിന്റെ കാര്യമെടുത്താല്‍ നാല് വിമാനത്താവളങ്ങളും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവുമെല്ലാം ലോജിസ്റ്റിക്സ് മേഖലയില്‍ സാധ്യത വലിയ തോതിൽ വര്‍ധിപ്പിക്കുന്നുണ്ട്.

അതിനാൽ തന്നെ ലോജിസ്റ്റിക്സ് രംഗത്ത് പ്രാവീണ്യമുള്ളവരെ കാത്തിരിക്കുന്നത് ഒട്ടേറെ തൊഴില്‍ സാധ്യതകളാണ്. പ്രമുഖ കമ്പനികളുടെ ലോജിസ്റ്റിക് വിഭാഗത്തിന് പുറമെ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന സ്വതന്ത്ര ലോജിസ്റ്റിക് സ്ഥാപനങ്ങളും ഇപ്പോള്‍ ധാരാളമുണ്ട്. 

ഈ കമ്പനികളിലും തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഷിപ്പിങ് കമ്പനികള്‍ തുടങ്ങിയവയിലുമുള്ള തൊഴിലവസരങ്ങളിലേക്ക് ലോജിസ്റ്റിക്സ് പഠിച്ച ഒരാള്‍ക്ക് വളരെ പെട്ടെന്ന് ചേക്കേറാനാവും. 

സപ്‌ളൈ ചെയിന്‍ കോര്‍ഡിനേറ്റര്‍ അനലിസസ്റ്റ്, ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്റര്‍, മാനേജര്‍, വെയര്‍ഹൗസ് സൂപ്പര്‍വൈസര്‍, മാനേജര്‍, ഇന്‍വെന്റോറി കണ്‍ണ്‍ട്രോള്‍ സ്‌പെഷലിസ്റ്റ്, പ്രൊക്യൂവര്‍മെന്റ് ഓഫീസര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ട്രാസ്‌പോര്‍ട്ടേഷന്‍ കോര്‍ഡിനേറ്റര്‍, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ (സപ്‌ളൈ ചെയിന്‍, ലോജിസ്റ്റിക്‌സ്), സപ്‌ളൈ ചെയിന്‍ കണ്‍സള്‍ട്ടന്റ്, ഇപോര്‍ട്ട് എക്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍, ഇ -കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സ്‌പെഷലിസ്റ്റ്, ഓപ്പറേഷന്‍ മാനേജേര്‍ തുടങ്ങി ഉയര്‍ന്ന ശമ്പളമുള്ള അനേകം ജോലികളാണ് ഈ രംഗത്തുള്ളത്.

ലോജിസ്റ്റിക്സ് രംഗത്തെ ഈ മുന്നേറ്റം തൊഴിലന്വേഷകരായ മലയാളി യുവാക്കള്‍ക്ക് പ്രയോജനകരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് അനേകവര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഐ.എസ്.എസ്.ഡി. ഡിപ്ലോമാ ഇന്‍ സപ്‌ളൈ ചെയിന്‍, വെയര്‍ഹൗസ് ആന്‍ഡ് ലോജിസ്റ്റികസ് മാനേജ്‌മെന്റ് എന്ന കോഴ്സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. 

ഇന്ത്യയിലാദ്യമായി വെയര്‍ഹൗസ് രംഗത്ത് ഒരു തൊഴിലധിഷ്ഠിത കോഴ്സ് അവതരിപ്പിക്കുകയും അതുവഴി നിരവധി വിദ്യാര്‍ഥികളെ ഇന്ത്യയിലും വിദേശത്തുമായി ജോലിയിലെത്തിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനമാണ് ഐ.എസ്.എസ്.ഡി. 

വെയര്‍ഹൗസ് മാനേജ്മെന്റ് രംഗത്തെ സമഗ്രമായ സിലബസും നാല്‍പതിലധികം പേര്‍ പ്രവര്‍ത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലും ഐ.എസ്.എസ്.ഡി. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ടി.യു.വി എസ്.യു.ഡി. ഇന്റര്‍നാഷ്ണല്‍ സര്‍ട്ടിഫിക്കറ്റുമാണ് വെയര്‍ഹൗസ് രംഗത്തെ വന്‍കിട സ്ഥാപനങ്ങളില്‍ ഐ.എസ്.എസ്.ഡി വിദ്യാര്‍ഥികളെ ജോലിയിലെത്തിക്കാന്‍ കാരണമായിട്ടുള്ളത്. 

ഈ അനുഭവ സമ്പത്താണ് ലോജിസ്റ്റിക്സ് പരിശീലനരംഗത്തും ഐ.എസ്.എസ്.ഡിയെ വേറിട്ടതാക്കുന്നതും.

Advertisment