Advertisment

അലക്ഷ്യമായി മാലിന്യം വലിച്ചെറിയൽ; കർശന നടപടികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രാഥമിക ശിക്ഷയെന്നോണം പിഴ ഈടാക്കി വരികയാണ്.

New Update
drainage

ഇടമറ്റം : മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ കർശന നടപടി. മീനച്ചിൽ ഗ്രാമപഞ്ചായത്താണ് മാലിന്യ സംസ്കരണ രംഗത്ത് കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്. പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രാഥമിക ശിക്ഷയെന്നോണം പിഴ ഈടാക്കി വരികയാണ്.

Advertisment

കഴിഞ്ഞ ദിവസം തറപ്പേൽ കടവ് പാലത്തിനു സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് അയ്യായിരം രൂപ പാലാ സ്വദേശിയിൽ നിന്നും പിഴ ഈടാക്കിയിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത  അവസാനിപ്പിക്കുന്നതിന് എല്ലാ ജനങ്ങളും പ്രാദേശിക സർക്കാരുകൾക്കൊപ്പം നിൽക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു. 

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോർട്ടബിൾ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചു വരികയാണെന്നും പൊതു സ്ഥലങ്ങളിൽ മാത്രമല്ല പൊതു നീർച്ചാലുകളിലേക്കും ഓടകളിലേക്കും മലിന ജലം ഒഴുക്കി വിടുന്നതും ശിക്ഷാർഹമാണെന്നും  മാലിന്യം വലിച്ചെറിയുന്നത് പിടിക്കപ്പെട്ടാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Advertisment