കോട്ടയം: ഓണത്തിന് മുന്‍പേ പാലായ്ക്ക് സ്‌പെഷല്‍ ഓണ സമ്മാനാവുമായി ഓക്‌സിജന്‍. ഓക്സിജന്‍ ന്യൂജെന്‍ ഓണം ഓഫറുകളുടെ ഭാഗമായി പാലാ ഓക്സിജന്‍ ഷോറൂമില്‍ ഓണം സ്പെഷല്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ 31ന് ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെ നടക്കും.
മറ്റെങ്ങും ലഭിക്കാത്ത, ഓണ്‍ലൈന്‍ വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചെയ്സ് ചെയ്യാം. കൂടാതെ നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍ സ്വന്തമാക്കാനുള്ള സൂവര്‍ണാവസരവും ഓക്‌സിജന്‍ ഒരുക്കുന്നു.
സ്മാര്‍ട്ട്ഫോണുകള്‍ വെറും 3,999 രൂപ മുതല്‍ ഓക്‌സിജനില്‍ നിന്നു ലഭിക്കും. 5ജി സ്മാര്‍ട്ട്‌ഫോണ്‍ 8,499 രൂപയ്ക്കും ആപ്പില്‍ ഐഫോണ്‍ 15 (128 ജിബി) 67499 രൂപയ്ക്കും സാംസങ് എസ്24 - 61999 രൂപയ്ക്കും മോട്ടോ ജി45 5ജി ഫോണ്‍ 12,999 രൂപയ്ക്കും ഓക്‌സിജനില്‍ നിന്നു സ്വന്തമാക്കാം.
ലാപ്ടോപ്പുകള്‍ വെറും 15,999 രൂപയ്ക്കു മുതല്‍ ലഭിക്കുന്നു. 2 വര്‍ഷത്തെ വാറന്റിയോടുകൂടി 24,999 രൂപയ്ക്കു റെയ്‌സെന്‍ 3 ലാപ്‌ടോപ്പും ഗെയ്മിങ് ലാപ്‌ടോപ്പ് 49,999 രൂപയ്ക്കും മാക്ബുക്ക് എയര്‍ എം1 69,990 രൂപയ്ക്കും ഓണം സ്പെഷല്‍ ഡേ ആന്‍ഡ് നൈറ്റ് സെയിലൂടെ സ്വന്തമാക്കാം.
എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവികള്‍ക്ക് വെറും 5,555 രൂപ മുതല്‍ വില ആരംഭിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 4 വര്‍ഷം വരെ വാറന്റിയാണ് ഓക്‌സജന്‍ നല്‍കുന്നത്. 43 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവിക്ക് 11,990 രൂപയും, 55 ഇഞ്ച് എല്‍.ഇ.ഡി സ്മാർട്ട് ടിവിക്കു 28,990 രൂപയും 65 ഇഞ്ച് 4കെ ഗൂഗിള്‍ ടിവിക്ക് 49,990 രൂപയുമാണ് ഓഫര്‍ പ്രൈസ്.
റെഫ്രിജറേറ്ററുകള്‍ക്ക് എല്ലാ ബ്രാന്റിനും ഗംഭീര വിലക്കുറവാണ് ഓക്‌സിജന്‍ നില്‍കുന്നത്. വെറും 5,555 രൂപ മുതല്‍ 8,777, 15,390, 17,990 എന്നീ ആകര്‍ഷക വിലയ്ക്ക് വാഷിങ് മെഷീനുകള്‍ സ്വന്തമാക്കാം.
ഏസികള്‍ക്ക് 19,990 രൂപ മുതല്‍ വില ആരംഭക്കുമ്പോള്‍ കേരളത്തില്‍ മറ്റൊരു കമ്പനിയും നല്‍കാത്ത 45 % വിലക്കിഴിവും പാലാ ഷോറൂമില്‍ നിന്നു ലഭിക്കും. മിക്സര്‍ ഗ്രൈന്റ 990 രൂപയ്ക്കും മൈക്രോവേവ് ഒവന്‍ 4,990 രൂപയ്ക്കും, 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1,990 രൂപയ്ക്കും, അയണ്‍ബോക്‌സ് 790 രൂപയ്ക്കും സോഡാ മെയ്ക്കര്‍ 2 ,890 രൂപയ്ക്കും ലഭിക്കും.
മൊബൈല്‍ ആക്‌സസറികള്‍ക്കും വമ്പിച്ച ഓഫറുകളാണ് ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെക്ക്ബാന്‍ഡ് വെറും 199 രൂപയ്ക്കും സൗണ്ട് ബാറിന് 599 രൂപയ്ക്കും ഹെഡ്‌സെറ്റിന് വെറും 49 രൂപയ്ക്കും സ്മാര്‍ട്ട് വാച്ച് 999 രൂപയ്ക്കും ആപ്പിള്‍ എയര്‍ പോഡുകള്‍ വെറും 7999 രൂപ മുതലും പാലാ ഷോറൂമിലെ ഡേ ആൻഡ് നൈറ്റ് സെയിലിലൂടെ സ്വന്തമാക്കാം.