കോട്ടയം: മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വേഗത്തില്‍ ജോലി നേടാൻ തൊഴിലധിഷ്ടിത കോഴ്‌സുകളുമായി ഐഎസ്എസ്‌ഡി. ലക്ഷങ്ങള്‍ ചിലവാക്കി പഠനത്തിനായി വിദേശത്തു പോകുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടില്‍ തന്നെ മികച്ച ശമ്പളത്തോടെ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് ഐഎസ്എസ്‌ഡി മുന്നോട്ടുവെക്കുന്നത്.
നാട്ടിലായാലും വിദേശത്തായാലും മികച്ച ജോലി നേടണമെങ്കില്‍ വിദഗ്ദ്ധ പരിശീലനം കൂടിയേ തീരൂ. എന്നാല്‍, പരിശീലനത്തിനു കൃത്യമായ സ്ഥാപനം തെരഞ്ഞെടുക്കാത്തതുകൊണ്ടു സമയവും പണവും നഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വളരെ കൂടുതലാണ്.
ഐഎസ്എസ്‌ഡിയുടെ കോഴ്‌സുകള്‍ വ്യത്യസ്തമാവുന്നത് അവിടെയാണ്. പുതിയ കാലത്തിന് അനുയോജ്യമായ കോഴ്‌സുകള്‍ മികച്ച രീതിയില്‍ പരിശീലിപ്പിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികളെയാണ് ഐഎസ്എസ്‌ഡി ഓരോ വര്‍ഷവും മികച്ച കരിയറിലേക്കു കൈപിടിച്ചുയര്‍ത്തുന്നത്.
മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും ഐഎസ്എസ്‌ഡിയെ വ്യതസ്തമാക്കുന്ന പ്രധാന ഘടകം ഐഎസ്എസ്‌ഡി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ടിയുവി എസ്‌യുഡി ഇന്റര്‍നാഷ്ണല്‍ സര്‍ട്ടിഫിക്കേറ്റ് (TUV SUD INTERNATIONAL CERTIFICATE) ആണ്.
150ലധികം രാജ്യങ്ങളില്‍ ഉയര്‍ന്ന ഡിമാന്റുള്ള ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ടു നാട്ടിലും വിദേശത്തും മികച്ച ജോലി നേടാന്‍ ഐഎസ്എസ്‌ഡിയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു സാധിക്കുന്നു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, വെയര്‍ഹൗസ് മാനേജ്മന്റ് കോഴ്‌സുകള്‍ക്ക് ടിയുവി എസ്‌യുഡി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥാപനവും ഐഎസ്എസ്‌ഡി ആണ്.
പെണ്‍കുട്ടികള്‍ക്ക് ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരളത്തിന് അകത്തും പുറത്തും ഒരുപോലെ സാധ്യതയുള്ള മേഖലയാണു ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തു പെണ്‍കുട്ടികള്‍ക്കുള്ള അവസരങ്ങള്‍ കുതിച്ചുയരുകയാണ്. ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലെടുത്താല്‍ അവിടെ ജോലി ചെയ്യുന്ന 40 ശതമാനത്തിലധികം പേരും നോണ്‍ മെഡിക്കല്‍ സ്റ്റാഫാണ്.
18നും 35നും ഇടയില്‍ പ്രായമുള്ള, ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് പഠിച്ച പെണ്‍കുട്ടികളെയാണ് മിക്ക ഹോസ്പിറ്റലുകളും ഈ ജോലികളിലേക്കു പരിഗണിക്കുന്നത്. ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കുറഞ്ഞ സമയം കൊണ്ടു മികച്ച പരിശീലനം നല്‍കി വളരെ വേഗത്തില്‍ ഈ ജോലികള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള കോഴ്‌സാണ് ഐഎസ്എസ്‌ഡി ആവിഷ്‌കരിച്ചിരിക്കുന്നത്. ഐഎസ്എസ്‌ഡിയിലൂടെ ഓരോ മാസവും നൂറുകണക്കിനു പെണ്‍കുട്ടികളാണു മികച്ച ഹോസ്പിറ്റലുകളില്‍ ജോലി നേടുന്നത്.
ആണ്‍കുട്ടികള്‍ക്ക് വെയര്‍ഹൗസ് മാനേജ്‌മെന്‍റ്
ഇന്നു പ്ലസ് ടു കഴിഞ്ഞു എന്തു പഠിക്കണമെന്നു ചിന്തിക്കുന്ന യുവാക്കളുടെ മുന്നില്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുകായാണ് ഐഎസ്എസ്‌ഡി. ഇന്ത്യക്കകത്തും പുറത്തുമുള്ള ടോപ്പ് എംഎന്‍സി കമ്പനികളില്‍ ജോലി നേടാനുള്ള അവസരമാണ് ഐഎസ്എസ്‌ഡി ഒരുക്കുന്നത്.
വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സില്‍ ഇതിനോടകം നിരവധി യുവാക്കള്‍ക്കാണ് ഐഎസ്എസ്‌ഡിയുടെ മികച്ച കോഴ്‌സിലൂടെ തൊഴില്‍ ലഭിച്ചത്. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും വെയര്‍ഹൗസുകളുടെ എണ്ണവും വെയര്‍ഹൗസുകളിലെ എക്‌സിക്യൂട്ടീവ് തൊഴിലവസരങ്ങളും ഏറി വരുന്നത് വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു മികച്ച തൊഴില്‍ അവസരങ്ങളും സമ്മാനിക്കുന്നു.
പ്ലസ് ടു, ഡിഗ്രി, പിജി യോഗ്യതയില്‍ നേടിയെടുക്കാനാവുന്ന അനേകം എക്‌സിക്യൂട്ടീവ് ജോലികള്‍ ഈ രംഗത്തുണ്ട്. വെയര്‍ഹൗസുകള്‍ക്ക് പുറമേ പ്രൊക്യൂവര്‍മെന്റ്, പര്‍ച്ചേസ് തുടങ്ങിയ മേഖലകളിലും ജോലി ചെയ്യാന്‍ സഹായിക്കുന്ന സമഗ്രമായ ഒരു സിലബസാണ് ഐഎസ്എസ്‌ഡിയുടെ വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സിന്റേത്.
ഒരൊറ്റ കോഴ്‌സിലൂടെ തന്നെ ലോകമെമ്പാടും ഉയര്‍ന്ന തൊഴിലവസരങ്ങളുള്ള 3 തൊഴില്‍മേഖലകളില്‍ ജോലി നേടാനുളള അവസരമാണു വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ജോലി നേടണം എന്ന സ്വപ്‌നമുള്ള ആണ്‍കുട്ടികളെ സംബന്ധിച്ചു മികച്ച അവസരമാണ് ഈ രംഗത്തുള്ളത്.
പുത്തന്‍ സാധ്യതകളുമായി ലോജിസ്റ്റിക്‌സ് കോഴ്‌സ്
വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സിലൂടെ നിരവധി വിദ്യാര്‍ഥികളെ ടോപ്പ് എംഎന്‍സി കമ്പനികളില്‍ ജോലിയിലെത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്എസ്‌ഡി ഒരു വര്‍ഷത്തെ സപ്‌ളൈ ചെയിന്‍, വെയര്‍ഹൗസ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ കോഴ്‌സ് അവതരിപ്പിച്ചത്.
ലോജിസ്റ്റിക്‌സ്, സപ്‌ളൈ ചെയിന്‍, വെയര്‍ഹൗസ് എന്നീ മേഖലകളില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പരിശീലനം നല്‍കുക എന്നതാണ് കോഴ്‌സിലൂടെ ഐഎസ്എസ്‌ഡി ലക്ഷ്യംവയ്ക്കുന്നത്. ഉത്പാദനം മുതല്‍ വിതരണം വരെ നീളുന്ന എല്ലാ മേഖലകളിലും ജോലി നേടാനുള്ള പരീശീലനം ഈ കോഴ്‌സിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും ഉയര്‍ന്ന ജോലിസാധ്യതകളുള്ള മേഖലകളായതിനാല്‍ തന്നെ വളരെ പെട്ടെന്നു ജോലി നേടാന്‍ ഈ കോഴ്‌സ് പഠിക്കുന്നതിലൂടെ സാധിക്കും.
ഐഎസ്എസ്‌ഡിയുടെ വിജയരഹസ്യം
ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, വെയര്‍ഹൗസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ഒരു സിലബസ് ആവിഷ്‌കരിക്കരിച്ചത് ഐഎസ്എസ്‌ഡി ആണ്. സമഗ്രമായ സിലബസും വിദഗ്ദ്ധ പരിശീലനവുമാണ് ഐഎസ്എസ്‌ഡിയുടെ സവിശേഷത.
അതത് മേഖലകളില്‍ പോസ്റ്റ് ഗ്രാജുവേഷനു മുകളില്‍ യോഗ്യതയും പത്തുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുള്ളവരാണു ഐഎസ്എസ്‌ഡിയിലെ എല്ലാ അധ്യാപകരും. അക്കാദമിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഇരുപതോളം പേരടങ്ങുന്ന ഒരു അക്കാദമിക്‌സ് ടീമും ഐഎസ്എസ്‌ഡിയ്ക്കുണ്ട്.
പ്ലേസ്‌മെന്റ് സപ്പോര്‍ട്ടാണ് ഐഎസ്എസ്‌ഡിയുടെ എടുത്തുപറയേണ്ട ഒരു സവിശേഷത. മുപ്പതിലധികം പേര്‍ ജോലി ചെയ്യുന്ന ഒരു പ്ലേസ്‌മെന്റ് ടീം ഐഎസ്എസ്‌ഡിയ്ക്കുണ്ട്. പ്ലേസ്‌മെന്റ് സപ്പോര്‍ട്ടിനു പുറമേ വിദഗ്ദ്ധരായ സോഫ്റ്റ് സ്‌കില്‍ പരിശീലകരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധമായ ഇന്റര്‍വ്യൂ പരിശീലനവും ഐഎസ്എസ്‌ഡി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നുണ്ട്.
ഇന്റര്‍വ്യൂ അഭിമുഖീകരിക്കാനുള്ള പ്രയാസം ഇന്നു നിരവധി വിദ്യാര്‍ഥികള്‍ നേരിടുന്ന ഒന്നാണ്. അതിനെ മറികടക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് ഐഎസ്എസ്‌ഡിയുടെ ഇന്റര്‍വ്യൂ ട്രയിനിങ്ങും മോക്ക് ഇന്റര്‍വ്യൂ സെഷന്‍സും ക്രമീകരിച്ചിട്ടുള്ളത്.