Advertisment

ശബരിമല തീര്‍ഥാടകർക്കായി രണ്ട് സ്‌പെഷല്‍ ട്രെയിനുകൾ കൂടി. അയ്യപ്പന്‍മാര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങളില്‍ മെല്ലെപ്പോക്കെന്ന് പരാതി. കോട്ടയത്ത് കൂടുതല്‍ പാര്‍ക്കിങ് സൗകര്യം വേണമെന്നും ആവശ്യം.

New Update
sabarimala9164

കോട്ടയം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു രണ്ടു സ്‌പെഷല്‍ ട്രയിനുകള്‍ കൂടി എത്തുന്നു. 07139/40 ഹസൂര്‍ സാഹിബ് നന്ദേഡ് - കൊല്ലം ജംഗ്ഷന്‍, 07141/42 മൗല അലി - കൊല്ലം ജംഗ്ഷന്‍ എന്നീ സ്‌പെഷല്‍ ട്രെയിനുകളാണ് റെയില്‍വേ പ്രഖാപിച്ചത്.  

Advertisment

ഹസൂര്‍ സാഹിബ് നന്ദേഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു നവംബര്‍ 16ന് പുറപ്പെടുന്ന് ട്രെയിന്‍ 17ന് കൊല്ലത്ത് എത്തിച്ചേരും. തുടര്‍ന്ന് അന്നു തന്നെ തിരികെ പോവുകയും ചെയ്യും. മൗല അലി റെയില്‍വേ സ്‌റ്റേനില്‍ നിന്നു നവംബര്‍ 23,30, തിയതികളിലും തിരികെ കൊല്ലത്തു നിന്നു നവംബര്‍ 25, ഡിസംബര്‍ 2നും സര്‍വീസ് നടത്തും. മുന്‍പു ബംഗളൂരു, ഹുബ്ലി എന്നിവടങ്ങളില്‍ നിന്നു സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.


നാളെ മുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. അതേ സമയം റെയില്‍വേ കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ സൗകര്യങ്ങളിലെ സൗകര്യങ്ങളില്‍ മെല്ലെപ്പോക്ക് എന്ന ആരോപണമാണ് ഉയരുന്നത്.


 കോട്ടയത്ത് പാര്‍ക്കിങ് സൗകര്യക്കുറവാണ് യാത്രക്കാരെ വലയ്ക്കുന്നത്. രണ്ടാം പ്രവേശന കവാടനത്തിനു സമീപവും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് തീര്‍ഥാടകർ എത്തുന്ന ചെങ്ങന്നൂരിലും മെല്ലെപ്പോക്കെന്ന ആരോപണം ശക്തമാണ്. ചെങ്ങന്നൂര്‍ സ്റ്റേഷന് 'ഗേറ്റ് വേ ഓഫ് ശബരിമല' എന്ന പദവി ലഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സൗകര്യങ്ങള്‍ ഇനിയുമായിട്ടില്ല.  ശബരിമല സീസണില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണിത്.


തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. സ്റ്റേഷന്റെ  മുന്‍വശത്തെ പാര്‍ക്കിങ് യാര്‍ഡിനു സമീപത്തെ ഹാളും ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപമുള്ള പില്‍ഗ്രിം സെന്ററും മാത്രമാണ് തീര്‍ഥാടര്‍ക്കുള്ള ആശ്രയം.


 ദര്‍ശനം കഴിഞ്ഞ്  തിരികെയെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും വിശ്രമത്തിന് പ്ലാറ്റ്‌ഫോമുകളാണ് ആശ്രയിക്കുന്നത്. 38  ശൗചാലയങ്ങളാണ് ആകെയുള്ളത്. ഇതില്‍ 30 എണ്ണവും പണം നല്‍കി ഉപയോഗിക്കേണ്ടവയാണ്. തീര്‍ഥാടകര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ കൗണ്ടര്‍  ആരംഭിക്കണമെന്ന ആവശ്യവും ഇനിയും നടപ്പായിട്ടില്ല.

Advertisment