കോട്ടയം : കുറുവാ ഭീതിയൊഴിയാതെ വൈക്കം മേഖല, എറണാകുത്തു നിന്നു രക്ഷപെട്ട കുറുവാ സംഘം വൈക്കം മേഖലയിലേക്കു കടന്നതായുള്ള സംശയമാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. വൈക്കത്തഷ്ടമി നടക്കുന്നതിനാല്‍ ഇവിടെ എത്തുന്ന യാചകരുടെ ചിത്രങ്ങള്‍ എടുത്ത് ഇവരെ സൂക്ഷിക്കണമെന്നുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി പേരും ഉണ്ട്.
ഇത്തരം പോസ്റ്റുകള്‍ക്കു വന്‍ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പകല്‍ യചാകരെന്ന പേരില്‍ എത്തില്‍ സ്ഥലങ്ങള്‍ കണ്ടു വെക്കും.
പിന്നീട് തരം കിട്ടുമ്പോള്‍ മോഷണം നടത്തും തുടങ്ങിയ പോസ്റ്റുകള്‍ വൈറലാണ്. അതേ സമയം വൈക്കത്തഷ്ടമി ലക്ഷ്യമിട്ടു മോഷ്ടാക്കളും സജീവമാണ്. പോക്കറ്റടി മുതല്‍ മാല മോഷ്ടിക്കുന്ന സംഘങ്ങളാണ് സജീവം. ഇക്കൂട്ടത്തില്‍ കുറുവാ സംഘവും ഉണ്ടാകാമെന്ന ആശങ്ക ശക്തമാണ്.
പിടിയിലായ സന്തോഷ് ശെല്‍വത്തിന്റെ കൂട്ടാളികള്‍ തണ്ണീര്‍മുക്കം ബണ്ട്,വെള്ളൂര് മുളക്കുളം, പ്രദേശങ്ങളില്‍ കടന്നതായി സംശയത്തെ തുടര്‍ന്നു വെള്ളൂര്‍, പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ വീടുകളില്‍ ലൈറ്റ് ഇടണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അതിനു പിന്നാലെ നാലുമണിയോടെയാണ് വെള്ളൂരില്‍ പല വീടുകളിലും മോഷണം നടന്നത്.
കുറുവാ സംഘത്തിലെ 14പേരില്‍ 13 പേരെ ഇതുവരെ പോലീസ് പിടിച്ചിട്ടില്ല. സിസി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യത്തിന് കുറുവാ സംഘത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു..
പല സംഘങ്ങളായാണു പ്രവര്‍ത്തനമെന്നതിനാല്‍ ഇവരെ പൂര്‍ണമായും തുരത്താന്‍ കഴിയില്ലെന്നാണു പോലീസിന്റെ വിലയിരുത്തല്‍. കുറുവ സംഘാംഗങ്ങള്‍ അറസ്റ്റിലായ ശേഷം പലപ്പോഴും ജാമ്യം നേടി മുങ്ങും. പിന്നീട് ഇവരെക്കുറിച്ചു വിവരമുണ്ടാകില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷും പല കേസുകളിലായി ഇത്തരത്തില്‍ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു.