Advertisment

29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് അപകടം നടന്നിട്ട് ഇന്നു 22 വര്‍ഷം. കാലപ്പഴക്കം ചെന്ന ബോട്ടിന് താങ്ങാവുന്നതിലധികം ആളുകൾ കയറിയതോടെ കുമരകത്തിന് അര കിലോമീറ്റർ അകലെ വെച്ച് ബോട്ട് മുങ്ങി താണു.  ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ടിൻ്റെ ദുരന്ത യാത്ര ജനനങ്ങളുടെ മനസില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു.

New Update
7baa47a5-5cc4-4a4a-8aff-f09812d81b29

കുമരകം: 29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് അപകടം നടന്നിട്ട് ഇന്നു 22 വര്‍ഷം. 2002 ജൂലൈ 27 ന് ആണു  നാടിനെ നടുക്കിയ  കുമരകം ബോട്ട് ദുരന്തം  ഉണ്ടാകുന്നത്.  

Advertisment

മുഹമ്മയിൽ നിന്ന് പുലർച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീറ്റർ പടിഞ്ഞാറു മാറി അപകടത്തിൽപ്പെടുകയായിരുന്നു.15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമർന്നത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നുയാത്രക്കാരിൽ ഭൂരിഭാഗവും.

കൂടാതെ, പതിവ് യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ കൂടുതലും. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചവരിൽ ഉൾപ്പെടും. ലൈസൻസും ഫിറ്റ്‌നസും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൂറോളം പേർ മാത്രം സഞ്ചരിക്കേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ കയറിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

എണ്ണത്തിലധികം ആളുകള്‍ കയറിയതോടെ, അതു താങ്ങാനുള്ള ശേഷി തടി കൊണ്ടു നിര്‍മ്മിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലായിരുന്നു. ബോട്ടിന്റ പലക ഇളകി  വെള്ളം കയറുകയായിരുന്നു.

വര്‍ഷം 22 ആയിട്ടും ഇന്നും  കുമരകത്ത് കാരുടെ മനസില്‍ ഒരു നൊമ്പരമായി  കുമരകം ബോട്ട് അപകടം അവശേഷിക്കുന്നു.

Advertisment