Advertisment

കൊല്ലത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

New Update
untitled-1-162

കൊല്ലം‌: കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം പുനലൂർ ഡിപ്പോയ്‌ക്ക് സമീപം വഴിയരികിൽ നിർത്തി‌യിട്ടിരുന്ന ബസ് മോഷ്ടിക്കാൻ ശ്രമിച്ച തെന്മല സ്വ​ദേശി ബിനീഷാണ് പൊലീസിന്റെ വലയിലായത്.

Advertisment

ഹെഡ്ലൈറ്റ് തെളിക്കാതെ ബസ് വരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് മോഷണശ്രമം പുറത്താകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഡിപ്പോയ്‌ക്ക് 150 മീറ്റർ അകലെ വാ​ഹന പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് ബസ് കാണുന്നത്. സംശയം തോന്നിയതോടെ കൈ കാണിച്ച് ബസ് നിർത്തിക്കുകയായിരുന്നു.

ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസുകളും റോഡിലാണ് നിർത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്.

Advertisment