Advertisment

കടപ്പത്രത്തിലൂടെ (എന്‍സിഡി) 150 കോടി രൂപ സമാഹരിക്കാന്‍  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

New Update
muthoottu mini financiers

കൊച്ചി:  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 1000 രൂപ മുഖവിലയുള്ള  സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 50 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാവും ആകെ 150 കോടി രൂപ ശേഖരിക്കുക.

Advertisment

ഒക്ടോബര്‍ 30-ന് ആരംഭിച്ച ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും. വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതു നേരത്തെ അവസാനിപ്പിക്കാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യുന്നതാണ്.

വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 8.84 ശതമാനം മുതല്‍ 10.5 ശതമാനം വരെ പലിശ നിരക്കു ലഭിക്കുന്ന വിവിധ വിഭാഗങ്ങളും കാലാവധികളും നിക്ഷേപകര്‍ക്കു തെരഞ്ഞെടുക്കാം. 450 ദിവസം, 26 മാസം, 36 മാസം, 48 മാസം, 66 മാസം എന്നിങ്ങനെയുള്ള കാലാവധികളാണ് ലഭ്യമായിട്ടുള്ളത്.

കെയര്‍ റേറ്റിംഗ്സ് ലിമിറ്റഡ്, കടപ്പത്രങ്ങള്‍ക്ക് 'കെയര്‍ എ - സ്റ്റേബിള്‍' റേറ്റിങ് നല്‍കിയിട്ടുണ്ട്.  

Advertisment