Advertisment

സിദ്ദിഖ് പുണ്യവാളനൊന്നുമല്ലെങ്കിലും 'പുരാതന' കാലത്ത് നടന്ന സംഭവങ്ങളിലെ, പീഡനപരാതികളിലുണ്ടായ 'കാലതാമസം' ഗൗരവതരമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ആശ്വാസകരം തന്നെ ! വ്യാജ പരാതികളും ബ്ലാക്ക് മെയിലിംഗും പെരുകുമ്പോള്‍ കോടതികളുടെ ഈ കണിശത കാശുള്ളവനെങ്കിലും ആശ്വസിക്കാവുന്നത്. പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ട് പരാതി നല്‍കിയില്ലെന്ന വാദമൊക്കെ എത്രയോ കാലഹരണപ്പെട്ടത് ! - കുഞ്ചിക്കുറുപ്പ് എഴുതുന്നു

പണവും സ്വാധീനവുമുണ്ടെങ്കില്‍ സിദ്ദിഖിനെപ്പോലെ സ്വാധീനം ഉപയോഗിച്ച് പോലീസിനെ സ്വാധീനിച്ച് പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കി പണം മുടക്കി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാം.

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
siddiq-2
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടന്‍ സിദ്ദിഖ് ആയതുകൊണ്ട് ബലാല്‍സംഗ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കിയതിനെ ജനം വിമര്‍ശിക്കുമ്പോഴും ഇക്കാര്യത്തില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ 'പരാതിയിലെ കാലതാമസം' ഗൗരവതരം തന്നെയാണ്.

Advertisment

'പുരാതന' കാലത്ത് നടന്ന സംഭവം പറഞ്ഞ് ഏതൊരാള്‍ക്കുമെതിരെ ഒരു സ്ത്രീ പീഡന പരാതി നല്‍കിയാല്‍ യാതൊരു മനുഷ്യാവകാശവും പരിഗണിക്കാതെ അയാളെ അറസ്റ്റ് ചെയ്ത് അകത്താക്കുന്നതാണ് പുതിയ കാലത്തെ നാട്ടുനീതി. പണവും സ്വാധീനവും ഇല്ലാത്തവനെതിരെയാണ് പരാതിയെങ്കില്‍ അയാള്‍ കേസില്‍ അകപ്പെട്ടതുതന്നെ.


പണവും സ്വാധീനവുമുണ്ടെങ്കില്‍ സിദ്ദിഖിനെപ്പോലെ സ്വാധീനം ഉപയോഗിച്ച് പോലീസിനെ സ്വാധീനിച്ച് പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കി പണം മുടക്കി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാം.

സുപ്രീം കോടതിവരെയെത്തി ഒരു ജാമ്യം സമ്പാദിക്കുകയെന്നാല്‍ അത് ചില്ലറക്കാര്യമല്ല. അത് ബഹുലക്ഷങ്ങള്‍ ചിലവുള്ള കാര്യമാണ്.

ആ കാലതാമസം ചെറുതല്ല

സിദ്ദിഖിന്‍റെ കേസില്‍ ഇന്ന് സുപ്രീം കോടതി പറഞ്ഞത് സുപ്രധാന കാര്യം തന്നെയാണ്. സംഭവം നടന്നശേഷം പരാതി നല്‍കാനുണ്ടായ കാലതാമസത്തിന്‍റെ പേരിലാണ് സിദ്ദിഖിന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേയ്ക്ക് കോടതി തടഞ്ഞത്.


അതിനിടെ കാലതാമസം എങ്ങനെ വന്നു എന്നതിനേക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിയായ യുവനടിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അതുകൂടി പരിഗണിച്ച ശേഷമാകും മുന്‍കൂര്‍ ജാമ്യം നല്‍കണോ എന്ന കാര്യത്തിലുള്ള തീരുമാനം.


siddique-actor

ഭീഷണിവാദങ്ങളൊക്കെ കാലഹരണപ്പെട്ടത് !

സംഭവം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരാതി. യുവനടിയും പൊതുസമൂഹത്തില്‍ ഇടപെടുകയും ചെയ്യുന്ന ആളെന്ന നിലയില്‍ നടനെ ഭയന്നതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന വാദമൊന്നും വിലപ്പോകില്ല. ആ കാലമൊക്കെ പോയി.

എത്ര ഉന്നതനെതിരെ ആണെങ്കിലും അത്തരം ഒരു പരാതി ഉണ്ടായാല്‍ കേരളം പോലൊരു സംസ്ഥാനത്ത് കുറ്റവാളി പെട്ടെന്നൊന്നും രക്ഷപെടില്ല. ദിലീപ് കേസുതന്നെ ഉദാഹരണം.

സംഭവം ഉണ്ടായ ഉടന്‍ നടി അക്കാര്യം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചു. നേരം പുലര്‍ന്നപ്പോള്‍ തന്നെ അന്വേഷണവും ആരംഭിച്ചു.

അന്ന് സര്‍ക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു ആരോപണ വിധേയനായ നടന്‍ ദിലീപ്. മുഖ്യമന്ത്രിയുമായും അന്നത്തെ ഡിജിപിയുമായി വരെ അടുത്ത ബന്ധം.


ഇപ്പോഴും ദിലീപ് അക്കാര്യത്തില്‍ കുറ്റവാളി ആണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില മൊഴികളും നിഗമനങ്ങളും ഒക്കെയേ ദിലീപിനെതിരെ ഉണ്ടായിട്ടുള്ളു. എന്നിട്ടും 86 ദിവസമാണ് ദിലീപ് ആ കേസിന്‍റെ പേരില്‍ ജയിലില്‍ കിടന്നത്.


dileep UnTtitled.jpg

അന്നെന്തുകൊണ്ട് പരാതി ഉണ്ടായില്ല

അതൊക്കെ അറിയാവുന്ന അതേ സിനിമാ മേഖലയില്‍നിന്നുതന്നെ ഉള്ള വ്യക്തിയാണ് സിദ്ദിഖിനെതിരെയുള്ള പരാതിക്കാരിയും. ദിലീപിനേപ്പോലെ അത്രയൊന്നും ശക്തനല്ല സിദ്ദിഖ്. 

ദിലീപ് കേസിന് എത്രയോ നാളുകള്‍ക്ക് ശേഷമാണ് സിദ്ദിഖ് ഉള്‍പ്പെട്ടു എന്നു പറയുന്ന സംഭവം. എന്നിട്ടും അന്ന് പരാതി ഉണ്ടായില്ല എന്നു പറഞ്ഞാല്‍ ആ കാലതാമസം നിയമത്തിന്‍റെ മുന്നില്‍ സംശയകരം തന്നെ. അതാണ് കോടതി ചൂണ്ടിക്കാട്ടിയത്.


ഇത്തരം പീഡനകേസുകളില്‍ ആ കാലതാമസം കോടതി പരിഗണിക്കുകയും വേണം. സിദ്ദിഖിന്‍റെ കേസില്‍ സിദ്ദിഖും നടിയും സംഭവദിവസം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അതിനേ തെളിവുള്ളു. അവിടെ ഒരു കുറ്റകൃത്യം നടന്നു എന്നത് എങ്ങനെ തെളിയിക്കും.


അന്നായിരുന്നെങ്കില്‍ തെളിവുണ്ട്

അതേസമയം, സിദ്ദിഖ് ബലാല്‍സംഗം ചെയ്തെങ്കില്‍ പുറത്തിറങ്ങിയ നടി നേരേ പോലീസ് സ്റ്റേഷനിലെത്തി (ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മാനസിക നിലയൊക്കെ വീണ്ടെടുത്ത ശേഷമെങ്കിലും..) പരാതി നല്‍കിയിരുന്നെങ്കില്‍ അന്നതിന് തെളിവുണ്ടാകുമായിരുന്നു. വൈദ്യ പരിശോധനയില്‍തന്നെ കുറ്റകൃത്യം തെളിയിക്കാന്‍ കഴിയുമായിരുന്നു. ഇനി ഇതെങ്ങനെ തെളിയിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യം.


അതൊന്നുമില്ലാതെ ഒരു സ്ത്രീ പറഞ്ഞുവെന്ന കാരണത്താല്‍ പണ്ടെങ്ങോ നടന്ന സംഭവത്തിന്‍റെ പേരില്‍ ഒരാളെ ജയിലിലടയ്ക്കാന്‍ കഴിയുമോ ? അതിനാല്‍ സുപ്രീം കോടതി ഇന്നെടുത്തിരിക്കുന്ന നിലപാട് ഈ നാട്ടിലെ സാധാരണ സമൂഹത്തിന് കോടതികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്.


mukesh-2

അതേസമയം, നടന്‍ സിദ്ദിഖും കൂട്ടുകാരന്‍ മുകേഷുമൊക്കെ പുണ്യവാളന്മാരാണെന്ന് പറയാന്‍ സാധിക്കില്ല. സിനിമാ ലോകവുമായി ബന്ധമുള്ളവര്‍ക്കൊക്കെ ഇവരേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതൊക്കെ മോശം നിഗമനങ്ങള്‍ തന്നെയാണ്. ഒരു പോസിറ്റീവ് കാര്യങ്ങളും അറിയുന്നവര്‍ക്ക് പറയാനില്ലാത്ത ഒരാളാണ് നടന്‍ മുകേഷ്. ഒരു ഗുണവും ഇല്ലാത്ത ഒരാള്‍.

Advertisment