Advertisment

വേള്‍ഡ് സ്‌കില്‍ 2024: ഇന്‍ഡസ്ട്രി 4.0ല്‍ ഇന്ത്യക്ക് വെങ്കലം

New Update
world skill 2024

കൊച്ചി: ഫ്രാന്‍സിലെ ലിയോണില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് 2024ല്‍ ഇന്ത്യക്കായി വെങ്കലം നേടി മലയാളി ഉള്‍പ്പെടുന്ന ടീം. ഇന്‍ഡസ്ട്രി 4.0 വിഭാഗത്തിലാണ് തൃശൂര്‍ സ്വദേശി സത്യജിത്ത് ബാലകൃഷ്ണന്‍, ധ്രുമില്‍കുമാര്‍ ധീരേന്ദ്രകുമാര്‍ ഗാന്ധി എന്നിവരടങ്ങിയ ടീം ഇന്ത്യക്കായി വെങ്കലം നേടിയത്.

Advertisment

ഓട്ടോമേഷനിലും സ്മാര്‍ട്ട് മാനുഫാക്ച്ചറിങിലുമാണ് ഇരുവരുമടങ്ങിയ ടീം വൈദഗ്ധ്യം കാട്ടിയത്. സ്‌കൂള്‍ കാലം മുതല്‍ ഓട്ടോമേഷനിലും സ്മാര്‍ട്ട് മാനുഫാക്ച്ചറിങിലും ആകൃഷ്ടനായിരുന്ന ധ്രുമില്‍കുമാര്‍ ധീരേന്ദ്രകുമാര്‍ ഗാന്ധി, മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദധാരിയാണ്. 

മെക്കാനിക്കല്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്ത ശേഷം 2023 സെപ്റ്റംബറില്‍ ഇന്‍ഡസ്ട്രി 4.0 പഠനത്തിനായി നാംടെക്കില്‍ ചേര്‍ന്നു. തൃശൂരിലെ ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ് സത്യജിത്ത് ബാലകൃഷ്ണന്‍. നാംടെക്കിലെ സീനിയര്‍ ലക്ചര്‍ ദിഷാങ്ക് ഉപാധ്യായയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴിലാണ് ഇരുവരും മത്സരിച്ചത്.

മിനിസ്ട്രി ഓഫ് സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (എംഎസ് എം ഇ), നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എസ്ഡിസി) വ്യവസായ പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ധ്രുമില്‍കുമാര്‍-സത്യജിത്ത് ടീമിനും ഇന്ത്യയുടെ മറ്റു മത്സരാര്‍ഥികള്‍ക്കും വിപുലമായ പിന്തുണയും പരിശീലനവും നല്‍കിയത്.

വേള്‍ഡ് സ്‌കില്‍സ് 2024ല്‍ ടീം ഇന്ത്യയുടെ അസാധാരണ നേട്ടങ്ങളെ അഭിനന്ദിക്കുന്നതായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും (എംഎസ്ഡിഇ), വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതലയുളള സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment